പട്ടാമ്പി: പ്രധാനാധ്യാപികയെ സസ്പെന്റ് ചെയ്യാന്‍ വ്യാജ രേഖയുണ്ടാക്കിയെന്ന പരാതിയില്‍ ഞാങ്ങാട്ടൂര്‍ എയുപി സ്കൂള്‍ മാനേജര്‍ക്കെതിരെ കേസെടുത്തു. നേരത്തെ മാനേജര്‍ എച്ച് നാരായണന് ്രപധാനാധ്യാപികയെ സസ്പെന്റ് ചെയ്തിരുന്നു.
എന്നാല്‍ ഈ ഉത്തരവ് നിയമപരമല്ലെന്ന് കണ്ട് തൃത്താല എഇഒ, സസ്പെന്ഷന് ഉത്തരവ് റദ്ദ് ചെയ്തു.
എന്നാല്‍ അധ്യാപിക യുടെ ജോലിയില്‍ പ്രവേശിക്കുന്നത് തടയാന്‍, എഇഒ യുടെ ഉത്തരവ് മരവിപ്പിച്ചു കൊണ്ട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ വ്യാജ ഉത്തരവുണ്ടാക്കുകയായിരുന്നു. ഇതിനെതിരെ നലകിയ പരാതിയിലാണ് തൃത്താല പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: