-
സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ പിണറായി നടത്തിയ പൊറാട്ട് നാടകം, സത്യത്തില്‍ ഇതല്ലേ ഇവിടെ സംഭവിക്കുന്നത.് പരാജയപ്പെട്ട കുറെ സമരങ്ങളല്ലാതെ പിണറായിക്ക് എന്താണ് അവകാശപ്പെടാനുള്ളത്. പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ ഈ നെറികെട്ട സര്‍ക്കാരിനെതിരെ ആരെങ്കിലും പ്രസംഗിച്ചോ. ഇടതു വലതു പരസ്പര സഹായ സഹകരണ സംഘം.
ജയേഷ് ചന്ദ്രന്
എല്ലാ തെറ്റും വിഎസ് ആണ് എന്നുള്ളത് മാറ്റി നിര്ത്തു. നിങ്ങള്‍ ചെയ്യുന്നത് എല്ലാം ശരിയാണോ? ഒരു കൊലക്കേസ് പ്രതിക്കല്ലേ എല്ലാ സ്ഥാനങ്ങളും നിങ്ങള്‍ കൊടുത്തിട്ടുള്ളത്. അതു നിങ്ങള്‍ക്ക് ശരിയെന്നു തോന്നാം. പക്ഷേ ജനങ്ങള്‍ക്ക് അത് സ്വീകാര്യമാവുകയില്ല കോടിയേരി സഖാവേ.
മുഹമ്മദ് അലി
വിഎസ്സിന്റെ ഫോട്ടോ വയ്ക്കുന്നത് വിഎസ് അല്ല. അദ്ദേഹത്തെ പാര്‍ട്ടി വിരുദ്ധര്‍ എന്ന് വിളിക്കുന്നവര്‍ തന്നെയാണ്. പാര്‍ട്ടി വിരുദ്ധനെക്കൊണ്ട് എന്തിനാണ് പതാക ഉയര്‍ത്തിച്ചത്? അച്യുതാനന്ദന്റെ ജനകീയ നിലപാടുകള്‍ കാണാതെ പോകുന്നതാണ് നിങ്ങളുടെ പ്രശ്നം. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ അദ്ദേഹത്തിനു വേണ്ടി തെരുവിലിറങ്ങിയത് സാധാരണക്കാരായ ജനങ്ങളാണ്. അന്ന് അതിനു വഴങ്ങേണ്ടി വന്നു പിണറായിക്ക്. സമരങ്ങള്‍ നടത്തി ഒപ്പം നിന്നവരെ പരിഹസിച്ച ചരിത്രമേ ഉള്ളൂ പിണറായിക്കും കൂട്ടര്‍ക്കും.
ഒറ്റയ്ക്ക് സമരം നടത്തി അഴിമതിക്കാരെ ജയിലിലടച്ച ചരിത്രം ആണ് വി എസ്സിനുള്ളത്. അങ്ങനെയാണ് അദ്ദേഹം ജനകീയനായത്.
അഖില്‍ ജേക്കബ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: