എല്ലാ തെണ്ടിത്തരങ്ങള്‍ക്കും ചര്‍ച്ചയും പ്രതിഷേധങ്ങളും മാത്രമേ ഉണ്ടാകാറുളളൂ .കാലം ഇനിയും നിസാമുമാരെ സൃഷ്ടിക്കും. പണവും സ്വാധീനവുമുള്ള ഒരുവന് എന്ത് തോന്ന്യാസവും കാണിക്കാന്‍ ഭരണഘടനയില്‍ നിയമമുണ്ടോ ?
തക്കതായ ശിക്ഷ കിട്ടാത്തിടത്തോളം കാലം ഇത് തുടര്ന്നുപോകില്ലേ ?
ശോഭ സിറ്റിയില്‍ നടന്നത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ , ചന്ദ്രബോസിന്റെ ആത്മാവിനു നീതി ലഭിക്കാന്‍ കുറ്റവാളിയെ മാതൃകാപരമായി (വണ്ടി ഇടിച്ചുകൊലപ്പെടുതിയവനെ വണ്ടി ഇടിപ്പിച്ച് ) ശിക്ഷിക്കാന്‍ നമ്മുടെ സര്‍ക്കാരിന് സാധിക്കുമോ
അജയകുമാര്‍ ഭാര്ഗവന് പിള്ള
നിസ്സാമിന്റെ സ്വത്തു കണ്ടുകെട്ടി ചന്ദ്രബാബുവിന്റെ കുടുംബത്തിനു നല്‍കുക. അതിനു നിയമമില്ലെങ്കില്‍ ഇതിനെങ്കിലും ഭരണപ്രതിപക്ഷങ്ങള്‍ ഒത്തുചേര്‍ന്നു നിയമനിര്‍മ്മാണം നടത്തുക.
പ്രേം കുമാര്‍
ഗോവിന്ദചാമിയെ കൊല്ലാന്‍ ഇനിയും സാധിക്കാത്ത ഈ നാട്ടിലെ നിയമം നിസാമിനെ ഒന്നുതോടന്പോലും പോകുന്നില്ല.
നൗഫില്‍
രണ്ടാഴ്ചയിലധികമായി മരണവുമായി മല്ലിട്ട ചന്ദ്രബോസിന്റെ ‘മൊഴി’ രേഖപ്പെടുത്താന്‍ നമ്മുടെ മിടുക്കരായ പോലീസിന് അദ്ദേഹത്തിന്റെ മരണം വരെ സമയം ലഭിച്ചില്ല ! പന്ത്രണ്ടായിരം തൊഴിലാളികളും ആയിരത്തി അറുനൂറ് കോടി ആസ്തിയുമുളള നിസാം ഈ കേസില്‍ ശിക്ഷിക്കപ്പെടും എന്നുപറയാന്‍ കഴിയുമോ? വെറും നൂറ് കോടി ആസ്തിയുളള ‘ചാക്കി’നെ തൊടാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞോ? ക്രിമിനലുകളുടെ രക്ഷാധികാരികള്‍ നമ്മുടെ സ്വന്തം നേതാക്കള്‍ത്തന്നെ ആയിരിക്കുന്നിടത്തോളം കാലം നമുക്ക് ഇങ്ങനെ സ്വതന്ത്ര മീഡിയകളില്‍ ആത്മരോഷം എഴുതിത്തീര്‍ക്കാം.
നജീബ് പുല്ലുപറമ്പില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: