ആലപ്പുഴ: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള പ്രതിമാസ ചതയദിന പ്രാര്‍ത്ഥന ഫെബ്രുവരി 19ന് വിവിധ ചടങ്ങുകളോടെ ഗുരുദേവ ക്ഷേത്രത്തില്‍ നടക്കും. രാവിലെ എട്ടിന് ഗുരുപുഷ്പാഞ്ജലി, ഒമ്പതിന് പതാക ഉയര്‍ത്തല്‍, 9.15ന് ബേബി പാപ്പാളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും ഗുരുദേവ കൃതികളുടെ ആലാപനവും, 10.30ന് അങ്കമാലി നടരാജന് ഗുരുധര്‍മ്മ പ്രഭാഷണം നടത്തും. 12ന് ഗുരുദേവ പൂജയും, വിശേഷാല്‍ ഗുരുദേവ ദിവ്യനാമ സമൂഹാര്‍ച്ചനയും, ഒന്നിന് ഗുരുപ്രസാദവിതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: