ആലപ്പുഴ: സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ആറ് സ്കൂളുകളില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചു നല്‍കുമെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. പാനൂര്‍, പല്ലന, വലിയഴീക്കല്‍ എന്നിവിടങ്ങളിലെ സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയഴീക്കല്‍ ജിഎച്ച്എസ്എസ്, പല്ലന ഗവ. എല്‍പിഎസ്, പാനൂര്‍ ഗവ. എല്‍പിഎസ് സ്കൂളുകള്‍ക്കു പുറമെ തൃക്കുന്നപ്പുഴ ഗവ. എല്‍പിഎസ്, മംഗലം ജിഎച്ച്എസ്എസ്, അര്‍ത്തുങ്കല്‍ ജിആര്എഫ്ടിഎച്ച്എച്ച്എസ് എന്നിവിടങ്ങളിലും തീരദേശ വികസന കോര്പ്പറേഷന് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചു നല്‍കും. നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലുള്‍പ്പെടുത്തി 6.63 കോടി രൂപ ചെലവിലാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. മന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: