ചെര്‍പ്പുളശേരി:ഒരു സംഘമാളുകളുടെ ആക്രമണത്തില്‍ മധ്യവയസ്കന് മരിച്ചു. പാലക്കാട് ജില്ലയിലെ ചെര്്പ്പുളശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ പട്ടാമ്പിക്കടുത്തെ കുലുക്കല്ലൂരിലാണ് നാടിനെ നടുക്കിയ സംഭവം. മുളയങ്കാവ് സ്വദേശി മൂന്നേല്പടി വീട്ടില്‍ കുഞ്ഞന്റെ മകന്പ്രഭാകരന് (53) ആണ് മരിച്ചത്. സംഭവത്തില്‍ കണ്ടാലറിയവുന്ന ഇരുപതോളം പേര്ക്കെതിരെപോലീസ് കേസെടുത്തു. നാലു പേര് കസ്റ്റഡിയിലായിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 7.30നും പത്തിനും ഇടയിലാണ് സംഭവം. പോലീസ് പറയുന്നത് ഇങ്ങനെ. പരിസരവാസിയായ സ്ത്രീയുടെ വീട്ടില്‍ പ്രഭാകരനെ അസ്വഭാവിക സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചാണ് നിരവധി പേര് ചേര്‍ന്ന് ആക്രമണം നടത്തിയിട്ടുള്ളത്. അമ്പതോളം പേര് സംഘത്തിലുണ്ടായതായും പറയുന്നു.
പ്രഭാകരനെ മര്‍ദിച്ചശേഷം ഇവരുടെ വീട്ടുപറമ്പില്‍തന്നെ ഉപേക്ഷിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്നുള്ള ഹൃദയസ്തംഭനംമൂലം പ്രഭാകരന് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. പറമ്പില്‍ സംശയാസ്പദമായി വാഹനങ്ങള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളില്‍ ചിലര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് വീടിനടുത്തെ പറമ്പില്‍ പ്രഭാകരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സ്ത്രീയുടെ മൊഴിപ്രകാരമാണ് പരിസരത്തെ കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് സിഐ വിജയകുമാരന്‍ പറഞ്ഞു. മരിച്ച പ്രഭാകരന് കൂലിപ്പണിയാണ്. സ്ത്രീയുമായി മുന്‍പരിചയവുമുണ്ട്. ഇടയ്ക്കിടെ ഈ സ്ത്രീയുടെ വീട്ടില്‍ കൂലിപ്പണിയെടുക്കാനായി വന്നിട്ടുമുണ്ടത്രെ. മക്കളുമൊത്താണ് ഇവര്‍ താമസിക്കുന്നതും. പരിചയത്തിന്റെ പേരില്‍ എത്തിയത് തെറ്റിദ്ധരിച്ചാണ് സദാചാര പോലീസ് പ്രഭാകരനെ ചോദ്യം ചെയ്യുകയും മര്ദ്ദിച്ചിക്കുകയും ചെയ്തതായി ഇവര്‍ മൊഴി നല്‍കിയിട്ടുള്ളത്.
ഷൊര്‍ണൂര്‍ ഡിവൈഎസ്പി ഉള്‍പ്പടെയുള്ള ഉന്നത പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ശാസ്ത്രീയ പരിശോധനയും വിരലടയാള വിദഗ്ധരും തെളിവെടുത്തു. കൊലപാതകത്തിനാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ പരിസരവാസികളായ നാലുപേരെ ഇന്നല കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ കുടുങ്ങുമെന്നും പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: