പത്തനംതിട്ട: ബലിചന്ദനം പ്രതിഭാ പുരസ്കാരം മുന്‍മന്ത്രി ജി.സുധാകരന്. കടല്‍ ഭൂമിയെ ചുമക്കുന്നു എന്ന സുധാകരന്റെ കവിതാ സമാഹാരത്തിന് ഇക്കൊല്ലത്തെ പുരസ്കാരം നല്കാന് തീരുമാനിച്ചതായി മലയാളം സാംസ്കാരിക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
15,000 രൂപയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് ഒന്നിന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി അടൂര്‍ പ്രകാശ് സമ്മാനിക്കും. പഴവിള രമേശന്, കെ.പി.സുധീര, ഡോ.മുഞ്ഞിനാട് പത്മകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
2013, 2014 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കവിതാ സമാഹാരങ്ങളില്‍ നിന്നാണ് അവാര്ഡുകൃതി തെരഞ്ഞെടുത്തത്. അവാര്‍ഡുനിര്‍ണയസമിതി ഭാരവാഹികളായ കോന്നിയൂര്‍ ബാലചന്ദ്രന്, എന്‍.ബി.തങ്കച്ചന്, ശ്രീഭവനം ഗോപാലകൃഷ്ണന്, സരസമ്മ തങ്കപ്പന്, ബി.രാജേന്ദ്രന്‍പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: