പാലക്കാട്: സദാചാര ഗുണ്ടകള്‍ മദ്ധ്യവയസ്കനെ മര്‍ദ്ദിച്ചുകൊന്നു. കുലുക്കല്ലൂര്‍ പഞ്ചായത്തില്‍ ചെര്‍പ്പുളശേരി മുളയന്‍കാവ് എരപത്രയില് പ്രഭാകരന് (55) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്. സദാചാര പൊലീസ് ചമഞ്ഞെത്തിയവരുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു പ്രഭാകരന്. ഇന്നലെ രാത്രി ഏഴു മണിക്കുശേഷമാണ് ആക്രമണം നടന്നത്. പ്രഭാകരന് കൂലിപ്പണിക്കാരനാണ്. പത്തു മണിയോടെയാണ് മരണം സംഭവിച്ചത്.
മോഷ്ടാവെന്ന് സംശയിച്ചാണ് പിടികൂടിയതെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. നാട്ടില്‍ അടുത്ത കാലത്ത് മോഷണം വര്‍ദ്ധിച്ചിരുന്നു. അതുകാരണം സംശയാസ്പദമായ നിലയില്‍ കണ്ടപ്പോള്‍ പിടികൂടി നാട്ടുകാര്‍ ചോദ്യം ചെയ്തതാണത്രേ. എന്നാല്‍, ഒരു സ്ത്രീയോടൊപ്പം കണ്ടപ്പോള്‍ സദാചാരപൊലീസ് ചമഞ്ഞവര്‍ പിടികൂടിയതാണെന്നാണ് അറിയുന്നത്. പൊലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: