കൊച്ചി: കൊച്ചിയില്‍ മയക്കു മരുന്നു പിടിച്ചത് മയക്കുമരുന്ന് ലോബികള്‍ തമ്മിലുള്ള കുടിപ്പക മൂലം.ഒരു സംഘത്തിന്റെ വിതരണ ശൃംഖല തകര്‍ക്കാനുള്ള എതിര് ചേരിയുടെ ശ്രമമാണ് ഒറ്റിന് കാരണമായത്. ഇതോടെ കൊച്ചിയില്‍ മയക്ക് മരുന്നുമായി ബന്ധമുള്ളവരുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തെത്തുമെന്നാണ് പ്രതീക്ഷ.
തൃശൂരില്‍ മയക്ക് മരുന്നുമായി പിടിയിലായ സായി നൈനാഷിന്റെ വെളിപ്പെടുത്തല്‍ കേസില്‍ പുതിയ വഴിത്തിരിവാണ്. കൊക്കെയ്ന്‍ കേസ് പ്രതി ബ്ലെസിക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കിയത് വിവേക് ആണെന്നും ഇയാള്‍ കൊലക്കേസ് പ്രതിയാണെന്നുമാണ്് പോലീസിന്റെ കണ്ടെത്തല്‍ . തൃശൂര്‍ വലപ്പാട് സ്വദേശിയായ യുവാവിനെ കൊന്ന കേസില്‍ നിന്ന് രക്ഷപ്പെടാനാണ് വിവേക് വിദേശത്തേക്കു കടന്നത്.
കൊച്ചിയില്‍ കൊക്കെയ്നുമായി പിടിയിലായ സഹ സംവിധായക ബ്ലെസിക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കിയിരുന്നത് വിവേകാണ്. ലഹരിമരുന്ന് കടത്തുന്നതിനിടെ അറസ്റ്റിലായ വിവേകിന്റെ ബന്ധു സായി നൈനേഷാണ് നിര്‍ണായക മൊഴി നല്‍കിയത്. വിവേകിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് കൊലക്കേസിലെ പിടികിട്ടാപ്പുള്ളിയാണെന്നും സ്ഥിരീകരിച്ചത്.
വിയ്യൂരില്‍ നിന്ന് കാണാതായ ജാക്സണ് എന്ന യുവാവ് ബംഗളൂരുവില്‍ കൊല്ലപ്പെട്ടെന്ന് ഒരു മാസം മുന്‍പ് കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് മാഫിയ തമ്മിലുള്ള തര്‍ക്കമായിരുന്നു കൊലപാതകത്തിന് കാരണം. അറസ്റ്റിലായ സായി നൈനാഷ് ഈ കേസിലെ പ്രതിയാണ്. കൊലപാതകത്തില്‍ വിവേകിനും പങ്കുള്ളതായി നൈനേഷ് മൊഴി നല്കി.
കൊലപാതകം പൊലീസ് കണ്ടെത്തിയതോടെയാണ് വിവേക് ബെംഗളൂരുവില്‍ നിന്ന് യെമനിലേക്ക് കടന്നത്. കൊലപാതകവും ലഹരികടത്തും സംബന്ധിച്ച നിര്‍ണായക മൊഴികളായതോടെ നോര്‍ക്കയുടെ സഹായത്തോടെ വിവേകിനെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുകയാണ്. കൊക്കെയ്ന്‍ കേസ് അന്വേഷിക്കുന്ന കൊച്ചി പോലീസും ജാക്സണ് വധക്കേസിന്റെ അന്വേഷണ ചുമതലയുള്ള തൃശൂര്‍ സിറ്റി പൊലീസും തമ്മില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: