ആലപ്പുഴ: കായംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത് അനേ്വഷിച്ച് വരുന്ന നാല് ക്രിമിനല്‍ കേസുകളുടെ അനേ്വഷണം ആലപ്പുഴ ജില്ലയിലെ ഉയര്‍ന്ന ഉദേ്യാഗസ്ഥനെ ഏല്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം (ജുഡീഷ്യല്‍) ആര്. നടരാജന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.
618/10, 623/10, 276/14 തുടങ്ങിയ കേസുകളാണ് കായംകുളത്ത് നിന്നും മാറ്റാന്‍ കമ്മീഷന് ഉത്തരവിട്ടത്. കായംകുളം പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. പള്ളിക്കല്‍ സ്വദേശിനി മുംതാസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കായംകുളം, നൂറനാട്, വള്ളികുന്നം പോലീസ് സ്റ്റേഷനുകളിലെ ജീവനക്കാര്‍ ഇടപെട്ട വസ്തു വില്‍പ്പനയ്ക്ക് തങ്ങള്‍ തയ്യാറാകാത്തത് കാരണം മകനെ കള്ളകേസില്‍ കുടുക്കിയെന്നാണ് ആരോപണം.
കമ്മീഷനിലെ ഡിവൈഎസ്പി സംഭവത്തെ കുറിച്ച് അനേ്വഷിച്ചിരുന്നു. പരാതിക്കാരിയുടെ മകനെ സബ് ജയിലില്‍ കൊണ്ടുവന്നപ്പോള്‍ മര്‍ദ്ദനമേറ്റതായി മൊഴിനല്‍കിയെന്ന് അനേ്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചികിത്സ തേടിയില്ല. ഇതിനിടെ ആറുപേര്‍ അടങ്ങുന്ന സംഘം പരാതിക്കാരിയുടെ മകനെ മര്‍ദ്ദിക്കുകയും ചെയ്തു. കായംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസും ഉയര്‍ന്ന ഉദേ്യാഗസ്ഥനെ ഏല്‍പ്പിക്കണമെന്ന് ഉത്തരവിട്ടതായി കമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: