പത്തനാപുരം: ചരിത്രപ്രസിദ്ധമായ പട്ടാഴി ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് നടക്കും. രാവിലെ 6.30ന് പത്തനംതിട്ട ശാന്താനന്ദമഠം സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠ ഭദ്രദീപം തെളിയിക്കുന്നതോടെ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും.
പ്രസാദവിതരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.കെ.കുമാരനും, ആദ്യപ്രസാദം കൊല്ലം റൂറല്‍ എസ്പി എസ്.സുരേന്ദ്രനും സ്വീകരിക്കും. പൊങ്കാല അര്‍പ്പിക്കാനെത്തുന്ന ഭക്തജനങ്ങള്‍ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് പട്ടാഴി ദേവീക്ഷേത്രസംരക്ഷണസമിതി ഒരുക്കിയിരിക്കുന്നത്.
വിദൂരസ്ഥലങ്ങളില്‍ നിന്നും പൊങ്കാല സമര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ക്ക് പൊങ്കാലക്കാവശ്യമായ കലം, അരി, വിറക്, അടുപ്പ്, വെള്ളം എന്നിവയ്ക്കു പുറമെ കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം, അടൂര്‍, പത്തനംതിട്ട തുടങ്ങിയ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് സ്പെഷ്യല്‍ സര്‍വീസും കൂടാതെ ഭക്തരുടെ സുരക്ഷക്കായി പത്തനാപുരം സിഐ ആര്.ബൈജു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെയും ആരോഗ്യവകുപ്പിന്റെ സേവനവും ഉണ്ടായിരിക്കും.
പ്രസിദ്ധമായ പട്ടാഴി കുംഭത്തിരുവാതിര മഹോത്സവം 24 മുതല്‍ മാര്‍ച്ച് മൂന്നുവരെയും മീനത്തിരുവാതിര പൊന്നിന് തിരുമുടി എഴുന്നള്ളിപ്പ് മാര്‍ച്ച് 27നും നടക്കുമെന്ന് ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് എ.ആര്.അരുണ്‍, കെ.ആര്.കര്മ്മചന്ദ്രന്പിള്ള, ബി.ഹരീഷ്കുമാര്‍, ടി.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: