കോട്ടയം: ദേശീയ ഗെയിംസ് ആരോപണങ്ങള്‍ അന്വേഷിച്ചാല്‍ ചിലര്‍ കുടുങ്ങുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഇതിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും തിരുവഞ്ചൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുന്‍കാലങ്ങളില്‍ ദേശീയ ഗെയിംസിന്റെ തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ട്. ഇതിനെകുറിച്ച് അന്വേഷിക്കണം. ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഒരു നയാ പൈസ പോലും തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നല്‍കിയിട്ടില്ല.
ഗണേഷ് കുമാര്‍ മന്ത്രിയായിരുന്നപ്പോഴാണ് തീരുമാനങ്ങള്‍ എടുത്തത്. ഗെയിംസ് ബജറ്റില്‍ ഒപ്പിട്ടത് എം.വിജയകുമാറും ഗണേഷ് കുമാറുമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: