അങ്കമാലി: പാറക്കടവ് പഞ്ചായത്തിലെ അയനിക്കത്താഴം പട്ടികജാതി കോളനിയിലേക്കുള്ള ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം സന്ദര്‍ശിച്ചു. വര്‍ഷങ്ങളായി ഈ കോളനിയില്‍ പൊതുടാപ്പുകളിലുടെ ലഭിക്കുന്ന മലിനജലം നിമിത്തം ജനങ്ങള്‍ അനുഭവിക്കുന്ന രൂക്ഷമായകുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായാണ് ജോസ് തെറ്റയില്‍ എംഎല്‍എയുടെ ആവശ്യപ്രകാരമാണ് കലക്ടര്‍ കോളനിയില്‍ സന്ദര്‍ശനം നടത്തിയത്.
കോളനിപ്രദേശങ്ങള്‍ നടന്നുകണ്ട എംഎല്‍എയും കളക്ടറും പരാതികള്‍ കേട്ടു. പഴകിയതും ദ്രവിച്ചതുമായ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുവാനും വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പഴയ ഫില്‍റ്റര്‍ മാറ്റി കപ്പാസിറ്റി കൂടിയ പുതിയ ഫില്‍റ്റര്‍ സ്ഥാപിക്കുവാനും കൂടുതല്‍ വീടുകളിലേക്ക് കണക്ഷനുകള്‍ ലഭ്യമാക്കുന്നതിനുള്ള സത്വരനടപടികള്‍ സ്വീകരിക്കാമെന്നും കോളനി നിവാസികള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.
ഇതു സംബന്ധിച്ച എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി ജലവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കളക്ടറോടൊപ്പം തഹസില്‍ദാര്‍ ചന്ദ്രശേഖര്‍ നായര്‍, ജലവകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ മുഹമ്മദ്, പഞ്ചായത്ത് മെമ്പര്‍മാരായ ജിഷ ശ്രീധരന്, റീന, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍് ജോണ്സന്, സഹകരണസംഘം പ്രസിഡന്‍് പ്രകാശന്, രതീഷ്, ആനന്ദന് തുടങ്ങിയവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: