അങ്കമാലി: അയ്യമ്പുഴ പഞ്ചായത്തിലെ മഞ്ഞപ്ര, ചുള്ളിമഞ്ഞപ്ര, അയ്യമ്പൂഴ, ചുള്ളി, ഒലിവ് മൗണ്ട് തുടങ്ങിയ റോഡുകള്‍ തകര്‍ന്നിട്ട് കാലങ്ങളായി. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഈ റോഡിലൂടെ 40 ടണ്‍ വരെ ലോഡ് കയറ്റിയ ടോറസുകള്‍ ഉള്‍പ്പെടെ കടന്നുപോകുന്നതാണ് റോഡ് തകരുന്നതിന് പ്രധാനകാരണം.
ബസ് സര്‍വ്വീസുകള്‍ കുറവുള്ള ഈ മേഖലയിലേയ്ക്ക് ഓട്ടോറിക്ഷകള്‍പോലും വരാത്ത ദുരവസ്ഥയാണ്. രോഗികളെപോലും ആശുപത്രിയില്‍ എത്തിക്കുന്നതിനും ബുദ്ധിമുട്ടാണ്.
രണ്ടുമാസം മുമ്പ് കുഴികള്‍ അടച്ച റോഡുകള്‍പോലും തകര്‍ന്നിരിക്കുകയാണ്. എത്രയുംവേഗത്തില്‍ ഈ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതോടൊപ്പം പുനര്‍നിര്‍മ്മാണം ഗുണനിലവാരം ഉറച്ചുവരുത്തണമെന്ന് ബിജെപി അയ്യമ്പൂഴ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
ഉടനെ പുനര്‍നിര്‍മ്മാണം നടത്തിയില്ലെങ്കില്‍ പൊതുമരാമത്ത് ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിന് തീരുമാനിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. എസ്. സന്തോഷ്കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്, അനില്‍കുമാര്‍ ആര്. അജേഷ് എ. സി, അനൂപ് സി. രതീഷ് കോയിക്കര, ബിജിത്ത്കുമാര്‍, പി. പി. ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: