കായംകുളം: കഞ്ചാവ് ലോബിയുടെ ആക്രമണത്തില്‍ യുവതിയുടെ കടകത്തിച്ച സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കഴിഞ്ഞ രണ്ടിന് രാത്രിയിലാണ് പനയന്നാര്‍കാവ് ക്ഷേത്രത്തിന് സമീപം പച്ചക്കറി വില്‍പ്പന നടത്തിയിരുന്ന നങ്കിലേത്ത് പ്രീതയുടെ കട കഞ്ചാവ് ലോബി തീയിട്ട് നശിപ്പിച്ചത്. കൃഷ്ണപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് ലോബിയാണ് ഇതിനുപിന്നിലെന്ന് സമീപമുള്ള ബാങ്കിലെ സിസി ക്യാമറ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. സംഭവുമായി ബന്ധപ്പെട്ട പ്രതികള്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: