കോട്ടയം: മനുഷ്യന്റെ ഏകതയെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്കാന് ആത്മീയാചാര്യന് ശ്രീ എം ആഹ്വാനം ചെയ്തു. കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച പ്രത്യാശയുടെ പദയാത്ര നയിച്ചെത്തിയ അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
എല്ലാവരിലും സര്‍വ്വവ്യാപിയായ ഈശ്വരന്റെ അംശം അടങ്ങിയിരിക്കുന്നു. വിശ്വാസങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും ഒരേ ഈശ്വരന്റെ അംശങ്ങളായ മനുഷ്യര്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ കഴിയും. ഈ പദയാത്രയ്ക്ക് രാഷ്ട്രീയ ലക്ഷ്യമില്ല. മതമൈത്രി ലക്ഷ്യമിട്ടാണ് യാത്ര. വേദാന്തത്തെ അടിസ്ഥാനമാക്കിയുള്ള ഭക്തിയോഗമനുസരിച്ചാണ് തന്റെ ആരാധനയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: