പാല: മനുഷ്യന് പ്രകൃതിയിലേക്ക് മടങ്ങണമെന്ന് ആത്മീയ ആചാര്യന് ശ്രീ എം പറഞ്ഞു. പ്രത്യശയുടെ പദയാത്രക്ക് മുത്തോലിയില്‍ മീനച്ചിലാറിന്റെ തീരത്തെ വഴിയോര ഉദ്യാനമായ പുനര്‍ജ്ജനിയില്‍ സഫലം, പുനര്‍ജ്ജനി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നല്കീയ സ്വീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആധുനിക മനുഷ്യന് പ്രകൃതിയേയും വനവിഭവങ്ങളേയും ചൂഷണം ചെയ്യുമ്പോള്‍ ഇവിടെ കുറച്ചാളുകള്‍ മരങ്ങളും ചെടികളും നട്ടു പിടിപ്പിക്കുന്നു പൂ ചെടികള്‍ നട്ടുപിടിപ്പിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും ഇതുപോലെ മീനച്ചിലാറും സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ 5.30ന് ഇടമറ്റം ഓശാനാ മൗണ്ടില്‍ നിന്നും ആരംഭിച്ച പദയാത്ര ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മ താമസിച്ചിരുന്ന സെന്റ് മേരീസ് കോണ്‍വെന്റ്, അല്‍ഫോന്‍സാമ്മയുടെ കബറിടം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. കൂടാതെ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലും ജോസഫ് പുലിക്കുന്നേലിന്റെ വസതിയിലും ശ്രീ എം സന്ദര്‍ശനം നടത്തി. 9ന് കൊട്ടരമറ്റത്ത് പൗര സ്വീകരണം നല്കി. മുനിസിപ്പല്‍ ചെയര്മാന് കുര്യാക്കോസ് പടവന്, അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വാമദേവാനന്ദ, കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് സി. കാപ്പന്, മാണി സി കാപ്പന്, ജോയി ഏബ്രഹാം എംപി എന്നിവര്‍ സംബന്ധിച്ചു. കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രം സന്ദര്‍ശിച്ച് അവിടെ നിന്നും പ്രഭാത ഭക്ഷണവും കഴിച്ചാണ് സംഘം യാത്ര തുടര്‍ന്നത്. മുത്തോലി, കുമ്മണ്ണൂര്‍ എന്നിവിടങ്ങളിലും പദയാത്രയ്ക്ക് സ്വീകരണം നല്കി. കിടങ്ങൂര്‍ പികെവി ലൈബ്രറിയില്‍ വിശ്രമിച്ചു. വൈകിട്ട് 5.30ന് കിടങ്ങൂര്‍ എല്‍പിബി സ്കൂളില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ശ്രീ എം അനുഗ്രഹ പ്രഭാഷണം നടത്തി. യാത്രയുടെ ജില്ലാ സംയോജകനും കോട്ടയം മെഡിക്കല്‍ കോളേജ് കാര്‍ഡിയോ തെറാപ്പിക്ക് സര്‍ജനുമായ ഡോ.ടി.കെ ജയകുമാറിനെ ചടങ്ങില്‍ ആദരിച്ചു. ആന്റോ മാങ്കൂട്ടം, ഡോ. രാധാകൃഷ്ണന്, പി.എന്‍. പരമേശ്വരന്, പ്രസാദ് കൊണ്ടുപറമ്പില്‍ എന്നിവരാണ് മറ്റ് സംഘാടകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: