ചങ്ങനാശ്ശേരി: മഹാനായ അയ്യന്‍കാളി നയിച്ച കാര്‍ഷിക പണിമുടക്കത്തിന്റേ 100-ാം വാര്‍ഷികം ആചരിച്ചുകൊണ്ട് നവോത്ഥാന ശക്തിചരിത്ര പ്രദര്‍ശനം ഫെബ്രുവരി 16,17,18 തീയതികളില്‍ ചങ്ങനാശേരി പരമേശ്വരന്‍പിള്ള നഗറില്‍ (പെരുന്ന ബസ് സ്റ്റാന്റ്) നടക്കും.
അയ്യന്‍കാളിയെയും ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയുമൊക്കെ കേവലം അവര്‍ ജനിച്ച സമുദായങ്ങളുടെ ആചാര്യന്മാരായി കാണുന്ന വികലമായ ചരിത്രബോധമാണ് ഇന്ന് സമൂഹത്തില്‍ പ്രബലമായിട്ടുള്ളത്. പക്ഷെ ഈ നവോത്ഥന നായകന്മാരുടെ സാംസ്കാരിക-നൈതിക മൂല്യങ്ങളെ സ്വാംശീകരിക്കുക ചെയ്താല്‍ മാത്രമേ ഇന്ന് നാടിനെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഭീകരമായ ധാര്‍മ്മികച്യുതിയെ ചെറുക്കാന്‍ പോരുന്ന ഒരു സാംസ്കാരിക പ്രസ്ഥാനം വളര്‍ത്തിയെടുക്കുവാന്‍ സാധിക്കൂ. ഈ കാഴ്ചപ്പാടോടെ കാര്‍ഷിക പണിമുടക്കത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് നവോത്ഥാന ശക്തി ചരിത്രപ്രദര്‍ശനം ചങ്ങനാശേരിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഇതോടനുബന്ധിച്ച് മറ്റപ്പള്ളി ശിവശങ്കരപ്പിള്ള, ലൂക്കോസ്.കെ. നീലംപേരൂര്‍, ജോസഫ് പനമൂടന്‍ എന്നിവര്‍ രക്ഷാധികാരികളും, പി.കെ. കൃഷ്ണന് പ്രസിഡന്റ്, കെ. സദാനന്ദന് സെക്രട്ടറി, ഡി.സുരേഷ്, ഋഷികുമാര്‍, സുരേഷ്കുമാര്‍.വി.ജി, സി. മോനിച്ചന്, ചെല്ലപ്പന് കായലോടി, സി.കെ. കുട്ടപ്പന് എന്നിവരടങ്ങുന്ന ആചരണ കമ്മിറ്റിക്ക് രൂപം കൊടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: