തിരുവനന്തപുരം: ലാലിസത്തിനായി വാങ്ങിയ പണം തിരികെ നല്‍കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ചലച്ചിത്ര താരം മോഹന്‍ലാല്‍. സര്‍ക്കാരുമായി ഇനി ഒത്തുതീര്‍പ്പിനില്ല. ആരു പറഞ്ഞാലും സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയില്ല. മന്ത്രിസഭ എന്തു തീരുമാനിച്ചാലും പണം തിരികെ നല്‍കും. ലാലിസം മാത്രമാണ് പരാജയമായതെന്ന പരാമര്‍ശം മോഹന്‍ലാലിനെ വേദനിപ്പിച്ചുവെന്നും അദ്ദേഹത്തോട് അടുത്ത ബന്ധമുള്ളവര്‍ അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ലാലിസം ഒഴികെയുള്ള പരിപാടികളെ കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും ലാലിസവും ദേശീയ ഗെയിംസും പൊളിക്കാന്‍ ആസൂത്രിത ശ്രമമുണ്ടായെന്ന് തിരുവഞ്ചൂര്‍ ഇന്നലെ പറഞ്ഞിരുന്നു.
ലാലിസം വരെയുള്ള പരിപാടികള്‍ക്ക് മികച്ച അഭിപ്രായമായിരുന്നു. സര്‍ക്കാര്‍ ക്ഷണിച്ചത് അനുസരിച്ചാണ് അനുസരിച്ചാണ് ലാലിസം അവതരിപ്പിക്കാനെത്തിയതെന്ന മോഹന്‍ലാലിന്റെ അഭിപ്രായം ശരിയാണ്. ലാലിസത്തെ പൊളിക്കാന്‍ ആസൂത്രിത ശ്രമമുണ്ടായി.
മോഹന്‍ലാലിനെ അപമാനിച്ചത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: