വിഗ്രഹത്തിന്റെ സഹായംകൊണ്ട് ഒരുവനു തന്റെ ഈശ്വരസ്വരൂപം സാക്ഷാത്കരിക്കാന്‍ സാധിക്കുമെങ്കില്‍ അതുപാപമെന്നു പറയുന്നതു ശരിയാകുമോ? മാത്രമല്ല, ആ പടി കടന്നാലും അതു തെറ്റെന്നു പറയാമോ?
ഹിന്ദുസൃഷ്ടിയില്, മനുഷ്യന് അസത്യത്തില്‍നിന്നു സത്യത്തിലേയ്ക്കല്ല പോകുന്നത്, സത്യത്തില്‍നിന്നു സത്യത്തിലേയ്ക്കാണ്; താഴ്ന്ന സത്യത്തില്‍ നിന്ന് ഉയര്‍ന്ന സത്യത്തിലേക്ക്. അധമമായ ജഡാരാധനമുതല്‍ അത്യുത്തമമായ ബ്രഹ്മവാദംവരെയുള്ള എല്ലാ മതങ്ങളും,അവന്റെ നോട്ടത്തില്‍, മനുഷ്യാത്മാവ് അതിന്റെ ജന്മത്തിനും സാഹചര്യത്തിനും വിധേയമായി അനന്തപ്രാപ്തിക്കു ചെയ്യുന്ന അത്രയും പരിശ്രമങ്ങളാണ്. ഇവ ഓരോന്നും പുരോഗതിയിലുള്ള ഓരോ പടവുകളാണ്.
ഓരോ ജീവാത്മാവും ഓരോ ഗരുഡശിശുവാണ്; അത് ഉയര്‍ന്നുയര്‍ന്നു പറക്കുന്നു. അതിനതിനു കരുത്തേറുന്നു; ഒടുവില്‍ അത് പരംജേ്യാതിസ്സിലെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: