കോട്ടയം:നാലാമത് മളളിയൂര് ശങ്കരസ്മൃതി പുരസ്കാരം പത്മവിഭൂഷണ്‍ ഡോ. ഇ. ശ്രീധരന് കേന്ദ്ര നിയമനീതിന്യായ മന്ത്രി ഡി.വി സദാനന്ദഗൗഡ സമ്മാനിച്ചു. 94-ാമത് മള്ളിയൂര്‍ ശങ്കരജയന്തി സമ്മേളന വേദിയിലാണ് പുരസ്കാരം നല്‍കിയത്.
മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി അധ്യക്ഷതവഹിച്ച ജയന്തി സമ്മേളനം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്തു. മള്ളിയൂര്‍ ഗണേശപുരസ്കാരം കലാമണ്ഡലം ഗോപിക്കും, ഇ.എം തുളസീദാസിനും മന്ത്രി കെ. ബാബു നല്കി. മള്ളിയൂര്‍ ഭൃംഗം അവാര്‍ഡ് ഗുരുവായൂര്‍ മണികണ്ഠനും സമ്മാനിച്ചു.
ജോസ് കെ. മാണി എം.പി, മോന്‍സ് ജോസഫ് എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്, ശിവരാമകൃഷ്ണഅയ്യര്‍, ബദരിനാഥ് റാവല്‍ ഈശ്വരപ്രസാദ് നമ്പൂതിരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: