കൊഹിമ: നാഗാലാന്റിലെ ദിമാപുര്‍ ജില്ലയിലെ രംഗാപഹാറില് സൈനിക ഹെലികോപ്റ്റര്‍ ചേതക് തകര്‍ന്നു വീണു. ഹെലിപാഡില്‍നിന്നു പറന്നുയര്‍ന്ന് 10 സെക്കന്‍ഡിനു ശേഷമായിരുന്നു അപകടം. ഇന്നലെ രാവിലെ 9.30 നായിരുന്നു സംഭവം. ഹെലികോപ്റ്റര്‍ ഏകദേശം 12 അടി മാത്രം ഉയരത്തിലായിരുന്നു.
ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും ഒരു സൈനിക ഓഫീസറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രതിരോധവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: