ന്യൂദല്‍ഹി : ജമ്മുകശ്മീര്‍ പ്രളയത്തിനുള്ള ധനസഹായമായി 1100 കോടിരൂപയുടെ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ്ങുമായി ജമ്മുകശ്മീര്‍ ഗവര്‍ണര്‍ എന്‍. എന്‍. വോഹ്ര വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് കേന്ദ്രം ഫണ്ട് അനുവദിച്ചുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം സംസ്ഥാനത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് രാജ്നാഥ് സിംങ് ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിക്ക് നിര്‍ദ്ദേശം നല്കി.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: