കോട്ടയം: മതങ്ങള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും മാധ്യമങ്ങള്‍ക്കും തങ്ങളുടെ അതിര്‍വരമ്പുകളെക്കുറിച്ചു വ്യക്തമായ ബോധമുണ്ടായിരിക്കണമെന്നും ലക്ഷ്മണരേഖ മറികടക്കാനുള്ള ശ്രമം സ്ഫോടനാത്മകമായ അവസ്ഥ സൃഷ്ടിക്കുമെന്നും ജസ്റ്റീസ് കെ.ടി. തോമസ് അഭിപ്രായപ്പെട്ടു. ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചു നടന്ന മതം രാഷ്ട്രീയം മാധ്യമം സംവാദം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. പോള്‍ മണലില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. എ. ജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ. സുരേഷ്കുറുപ്പ് എം,. എല്‍. എ, ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ്, പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, കെ. ജി. മുരളീധരന്, റ്റി. സി. മാത്യു.എസ്. മനോജ്, ചെറുകര സണ്ണി ലൂക്കോസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: