ഒരു മിഥ്യതന്‍ വലയം മനസ്സിന്റെ-
വ്യഗ്രത തന്നില്‍ കുരുങ്ങിക്കിടക്കവേ,
കാണാത്ത കനവും കേള്‍ക്കാത്ത ഗാനവും
കാതരമിഴിയിലെ നീലപ്രസാദവും
പൂക്കുന്ന തൃഷ്ണയും വായ്ക്കുന്ന ദുഃഖവും
കാട്ടുപൂവിന്റെ ചിരിയും കലമ്പല്‍-
കൂടുന്ന കാട്ടാറിന്റെ ഞെരക്കവു-
മൊരു പിഞ്ചുപൈതല്‍ തന്
മൂരിയിടലു, മത്യുഗ്രമായ്
കത്തിനില്ക്കും സൂര്യന്റെ ദാഹം-
തീര്ക്കുമലയാഴിയുമെല്ലാം
കവിതയ്ക്കു വിഷയമാകുമ്പോഴും എന്തിനോ-
കാത്തു കാത്തു കിടപ്പാണിതെപ്പൊഴു-
മെന്നന്തരംഗത്തിലെ മിഥ്യയെ
കത്തിയെരിക്കാന്‍ വേഗമെത്തുന്ന-
പുതിയ നക്ഷത്രയുദ്ധ വിപത്തിനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: