കൊച്ചി: 40 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം ജന്മഭൂമിയില് നിന്നും വിരമിക്കുന്ന സീനിയര്‍ ക്ലര്‍ക്ക് എം.ആര് സുകുമാരന്‍ ജീവനക്കാരും മാനേജുമെന്റും യാത്രയയപ്പ് നല്കി. യോഗത്തില്‍ ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ കെ.ബി ശ്രീകുമാര്‍ ഉപഹാരം നല്കി.
ന്യൂസ് കോ-ഓര്‍ഡിനേറ്റര്‍ അനില്‍.ജി, ന്യൂസ് എഡിറ്റര്‍ പി.കെ മുരളി, പാലേലി മോഹന്‍, ഡെവലപ്മെന്റ് മാനേജര്‍ ആര്.രാധാകൃഷ്ണന്, യൂണിറ്റ് മാനേജര്‍ രവി, വി.പി ഉണ്ണികൃഷ്ണന് ഉണ്ണിത്താന് എന്നിവര്‍ സുകുമാരന്റെ നാല് പതിറ്റാണ്ട് നീണ്ടു നിന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ചു.
യൂണിറ്റ് അസിസ്റ്റന്റ് മാനേജര്‍ എ.കെ അനീഷ് കുമാര്‍ സ്വാഗതവും ആര്.രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: