കോട്ടയം: ആര്.ബാലകൃഷ്ണപ്പിള്ളക്കെതിരെ വിമര്‍ശനവുമായി വീണ്ടും എന്‍എസ്എസ് നേതൃത്വം രംഗത്തെത്തി. പിള്ള ജയിലില്‍ കിടന്ന് ഉണ്ട തിന്നപ്പോള്‍ രക്ഷിക്കാന്‍ ഉണ്ടായിരുന്നത് എന്‍എസ്എസ് മാത്രമായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ പറഞ്ഞു.
പിള്ളക്ക് ജയിലില്‍ എ ക്ലാസ് സൗകര്യം ഒരുക്കിയത് എന്‍എസ്എസ് ഇടപെട്ടാണ്. ബാര്‍ കോഴയില്‍ മാണിയെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മോഹന്‍ലാല്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് മന്നം ജയന്തി ആഘോഷ പരിപാടിയില്‍ അദ്ദേഹത്തെ പങ്കെടുപ്പിച്ചതെന്ന് ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. മോഹന്‍ലാലിനെ കണ്ട് പരിപാടിക്കെത്താന്‍ എന്‍എസ്എസ് ആവശ്യപ്പെടുകയായിരുന്നില്ലെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: