ന്യൂദല്‍ഹി: വ്യത്യസ്ത വിലാസങ്ങളിലായി രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്ന ആരോപണത്തിന് വിധേയായ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ ചിറ്റ്.
56 ഉദയ് പാര്‍ക്ക്, 2 തല്‍ക്കത്തോറ ലെയ്ന്‍ എന്നിങ്ങനെ രണ്ടു വിലാസങ്ങളില്‍ കിരണ്‍ ബേദിക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് വിഷയം പരിശോധിച്ചത്. അതേസമയം രേഖകള്‍ പരിശോധിച്ച ശേഷമാണ് ബേദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.
തല്‍ക്കത്തോറ ലെയ്്ന് വിലാസത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരണ്‍ ബേദി അപേക്ഷ നല്‍കിയിരുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന് സ്ഥിരീകരിച്ചു.
56, ഉദയ്പാര്‍ക്ക് വിലാസത്തിലാണ് കിരണ്‍ബേദിയുടെ യഥാര്‍ഥ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡെന്നും കമ്മിഷന് വ്യക്തമാക്കിയിട്ടുണ്ട്. ഈ തിരിച്ചറിയല്‍ കാര്‍ഡിലെ വിശദാംശങ്ങളാണ് നാമനിര്‍ദേശ പത്രികയില്‍ കിരണ്‍ ബേദി രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: