താനെ: മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച ഉര്‍ദു പത്രത്തിന്റെ എഡിറ്ററെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രഞ്ച് വാരികയായ ഷാര്‍ലി എബ്ദോയില്‍ പ്രസിദ്ധീകരിച്ച മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതിനാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. താനെ കോടതിയില്‍ ഹാജരാക്കിയ ദാല്‍വിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
താനെയ്ക്കടുത്ത് മുംബ്രയില്‍ നിന്ന് പുറത്തിറങ്ങുന്ന അവദ്നാമ എന്ന പത്രത്തിന്റെ എഡിറ്റര്‍ ഷിരീന് ദാല്വിയെയാണ് അറസ്റ്റിലായത്. നസ്രത്ത് അലി എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ദാല്‍വിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പത്രത്തിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് രാഷ്ട്രീയ ഉലമ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് തനിക്ക് പറ്റിയ തെറ്റാണെന്നും മതപരമായി ആരെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എഡിറ്റര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: