തിരുവനന്തപുരം: ബാര്‍ കോഴ ഇടാപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി പണം വാങ്ങിയെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. ബാര്‍ തുറക്കാനായില്ലെങ്കില്‍ മറ്റ് മന്ത്രിമാരുടെ പേരുകളും പുറത്ത് വിടും.
മാണിസാറിന്റെ പേര് പറഞ്ഞപ്പോള്‍ മറ്റ് മന്ത്രിമാര്‍ കാലു പിടിച്ചെന്നും ശബ്ദരേഖയില്‍ പറയുന്നു. സുപ്രീം കോടതിയില്‍ പോയാല്‍ എല്ലാ പേരുകളും പറയും. പത്രസമ്മേളനം നടത്തി വണ്‍ ടൂ ത്രീ ഫോര്‍ എന്നിങ്ങനെ പറയുമെന്നും ശബ്ദരേഖയില്‍ പറയുന്നു.
ബിജു രമേശാണ് പുതിയ ശബ്ദരേഖ പുറത്തു വിട്ടത്. സംഭാഷണത്തില്‍ പറയുന്നത് കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യം തന്നെയാണെന്ന് ബിജു രമേശ് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: