ഇരിട്ടി: വട്ടക്കയം കട്ടേങ്കണ്ടത്ത് വെച്ച് ആര്‍എസ്എസ് മോച്ചേരി ശാഖാ മുഖ്യശിക്ഷകും ,ബിഎംഎസ് ചാവശ്ശേരി യൂനിറ്റ് ഭാരവാഹിയുമായ പാറക്കണ്ടി വീട്ടില്‍ സന്ദീപനെ സിപിഎം ഗുണ്ടകള്‍ വെട്ടിക്കൊല്ലാന്‍ നടത്തിയ ശ്രമത്തില്‍ പ്രതിഷേധിച്ചു ബിജെപിയും സംഘപരിവാര്‍ സംഘടനകളും പ്രഖ്യാപിച്ച കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം. വ്യാഴാഴ്ച വൈകുന്നേരം 4.30തോടെ പുന്നാട് നിവേദിതാ വിദ്യാലയത്തിലെ വിദ്യാര്‍ഥികളെ ഇറക്കി തിരിച്ചു വരവേ കട്ടേങ്കണ്ടം പാലത്തിനു സമീപം വെച്ച് എട്ടോളം വരുന്ന സിപിഎം ഗുണ്ടകള്‍ സന്ദീപിനെ ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.
‘ചാവശ്ശേരിക്കടുത്തു ഇരുപത്തി ഒന്നാംമൈലിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ സന്ദീപ് നിത്യവുംനിവേദിതാ വിദ്യാലയത്തിലെ കുട്ടികളെ കൊണ്ടുപോവാറുണ്ടായിരുന്നു. ഇതറിയാവുന്ന സിപിഎമ്മുകാര്‍ വളരെ ആസൂത്രിതമായ ആക്രമണമാണ് നടത്തിയതെന്നാണ് അറിയാന്‍ കഴിയുന്നത്. തലക്കും കാലിനും പുറകിലും വെട്ടേറ്റ സന്ദീപ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ അപകട നിലതരണം ചെയ്തു വരുന്നു. പഞ്ചായത്തിലെ എല്ലാ മേഖലകളെയും ഹര്‍ത്താല്‍ ബാധിച്ചു. പഞ്ചായത്തിലെ ഏക പട്ടണമായ ഇരിട്ടിയില്‍ കടകമ്പോളങ്ങളും സ്കൂളുകള്‍, സര്‍ക്കാര്‍ സര്‍ക്കാറിതര ഒഫീസുകളെയെല്ലാം ഹര്‍ത്താല്‍ ബാധിച്ചു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ സന്ദീപ് ബിഎംഎസ് ഓട്ടോറിക്ഷാ യൂണിയന് യൂനിറ്റ് സിക്രട്ടറിയായതുകാരണം ബി എം എസ് ഓട്ടോറിക്ഷാ പണിമുടക്കിനും ആഹ്വാനം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഓട്ടോറിക്ഷകള്‍ ഓട്ടിയില്ല.
പ്രതിഷേധിച്ചു
ഇരിട്ടി: ബിഎംഎസ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് ചാവശ്ശേരി യൂനിറ്റ് സിക്രട്ടറിയായ സന്ദീപനു നേരെ സിപിഎം നടത്തിയ വധശ്രമത്തില്‍ ഇരിട്ടി മേഖലാ ബിഎംഎസ് ഓട്ടോ തൊഴിലാളി യൂണിയന് പ്രതിഷേധിച്ചു. മേഘലാ പ്രസിഡന്റ് എന്‍.വി.സുജേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.ധനഞ്ജയന്, പി.രജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സംഭവത്തില്‍ മോട്ടോര്‍ തൊഴിലാളി ആന്റ് എഞ്ചിനീയറിംഗ് മസ്ദൂര്‍ സംഘം ബിഎം എസ് ജില്ലാ ജനറല്‍സെക്രട്ടറി സത്യന് കൊമ്മേരി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: