കൊച്ചി: ലുലു മാളിലെ റീട്ടെയില്‍ വിഭാഗങ്ങളായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ലുലു ഫാഷന്‍ സ്റ്റോര്‍ ലുലു കണക്ട് എന്നിവിടങ്ങളില്‍ മുന്നൂറിലേറെ ബ്രാന്‍ഡുകള്‍ക്ക് 50% ഓഫറുമായി 7 ദിവസം നീണ്ടുനില്‍ക്കുന്ന റിപ്പബ്ലിക്ക് ഡേ സെലിബ്രേഷന് സെയില്‍ ഇന്നുമുതല്‍ 29 വരെ നടക്കും.
ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിത്യോപയോഗ ഉത്പ്പന്നങ്ങള്‍ക്കാണ് ആകര്‍ഷകമായ കുറവുള്ളത്. വെളിച്ചെണ്ണ മുതല്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വരെയുള്ള 150-ലേറെ ഉത്പ്പന്നങ്ങള്‍ക്കാണ് ഇവിടെ 50% വിലക്കുറവുള്ളത്.
ലുലു കണക്ടില്‍ ഗൃഹോപകരണങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവും പ്രത്യേക ആനൂകൂല്യങ്ങളുമുണ്ട്. ലുലു ഫാഷന്‍ സ്റ്റോറില്‍ സെയില്‍ ദിവസങ്ങളില്‍ പ്രമുഖ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന വസ്തുക്കള്‍ക്ക് 50% വിലക്കുറവില്‍ ലഭ്യമാണ്.
ലിവയ്സ്, റാങ്കളര്‍, ലി, വില്‍സ് ലൈഫ് സ്റ്റയില്, ബെനറ്റന്‍ കളേഴ്സ്, ജിയോഡാനോ, ലീകൂപ്പര്‍, ക്ലാസിക് പോളോ, ഐഡന്റിറ്റി, സിന്, പ്രൊലൈന്‍, ബ്രേക്ക് ബൗണ്‍സ്, ട്വിവില്സ്, സ്ക്കള്ളേഴ്സ്, ഇന്‍ഡിഗോ നേഷന്‍, ഡാനിയേല്‍ ഹെച്ചര്, അര്‍ബന, ജോണ്‍ മില്ലര്‍, തുടങ്ങി 100 ലേറെ ബ്രാന്‍ഡുകള്‍ക്ക് ഓഫറുകള്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: