മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ കുതിച്ചുകയറ്റം. യൂറോപ്യന്‍ കേന്ദ്രബാങ്ക് ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചതിനെതുടര്ന്നിത്.
സെന്‍സെക്സ് സൂചിക385 പോയന്റ് ഉയര്‍ന്ന് 29392ലും നിഫ്റ്റി സൂചിക 99 പോയന്റ് ഉയര്‍ന്ന് 8860ലുമാണ് വ്യാപാരം നടക്കുന്നത്. 523 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 92 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഉത്തേജന നടപടികളുടെ ഭാഗമായി യൂറോപ്യന്‍ കേന്ദ്ര ബാങ്കായ മാരിയോ ധ്രാഗി ലക്ഷം കോടി യൂറോ ബോണ്ട് വാങ്ങല്‍ പദ്ധതി ഇന്നലെ വൈകീട്ട് പ്രഖ്യാപിച്ചതാണ് വിപണികള്‍ക്ക് കരുത്തായത്. മാര്‍ച്ചില്‍ തുടങ്ങി 2016 സപ്തംബറില്‍ വാങ്ങല്‍ അവസാനിക്കും.
എസ്ബിഐ, വോള്‍ട്ടാസ്, എച്ച്ഡിഐഎല്‍, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നേട്ടത്തിലും ബയോകോണ്‍, സുസ് ലോണ്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്, ശോഭ, എച്ച്സിഎല്‍ ടെക് തുടങ്ങിയവ നഷ്ടത്തിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: