പയ്യന്നൂര്‍: കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ കൂട്ടായ്മയില്‍ സംസാരിച്ച സംഘപരിവാര്‍ നേതാക്കളായ കെ.സുേരന്ദ്രന്, യു.കുഞ്ഞിരാമന് എന്നിവര്‍ക്കെതിരെ ദേശാഭിമാനിയും സിപിഎമ്മും കള്ളപ്രചരണം നടത്തുകയാണെന്ന് ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യകാരി കുറ്റപ്പെടുത്തി.
എസ് എഫ് ഐ ജില്ലാ സെക്രട്ടറി സരിന് ശശി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.സന്തോഷ് എന്നിവര്‍ക്കെതിരെ സംഘപരിവാര്‍ നേതാക്കള്‍ കൂട്ടായ്മയില്‍ വധഭീഷണി മുഴക്കിയെന്ന കുപ്രചരണമാണ് സിപിഎമ്മും ദേശാഭിമാനിയും നടത്തുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കപട മുഖംമൂടി വലിച്ചുകീറി പൊതുജനമധ്യത്തില്‍ അവരുടെ വികൃതമുഖം തുറന്നുകാട്ടിയതാണ് സംഘപരിവാര്‍ നേതക്കള്‍ക്കെതിരെ ഉറഞ്ഞുതുള്ളാന്‍ ദേശാഭിമാനിയെയും സിപിഎമ്മിനെയും പ്രേരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 7 ന് രാത്രി പയ്യന്നൂരിലെയും പരിസരത്തെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ ആസൂത്രിതമായി സിപിഎമ്മുകാര്‍ ബോംബാക്രമണം നടത്തി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സിപിഎം ആലക്കാട്ട് താമസിക്കുന്ന ആര്‍എസ്എസിന്റെ നഗര്‍ സമ്പര്‍ക്ക പ്രമുഖ് ബിജുവിന്റെ അമ്മക്ക് പശുവിനെ കെട്ടാന്‍ പോയ പറമ്പില്‍ വെച്ച് ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ സംഭവം പര്‍വ്വതീകരിച്ച് ലഘുലേഖയും പോസ്റ്ററുകളും ഇറക്കി കള്ളക്കഥകള്‍ പ്രചരിപ്പിച്ചിരുന്നു.
ബിജുവിനെ എറിഞ്ഞുകൊല്ലേണ്ട ക്രിമിനലാണെന്നാണ് വാട്സ് അപ്പിലൂടെ സഖാക്കള്‍ പ്രചരിപ്പിച്ചത്. ബിജു പ്രതിയായ കേസുകള്‍ ചൂണ്ടിക്കാട്ടി ബിജുവിനെ ഒറ്റപ്പെടുത്താന്‍ ലഘുലേഖകളിലൂടെ സഖാക്കള്‍ ആഹ്വാനം ചെയ്തു. സിപിഎം സമ്മര്‍ദ്ദത്താല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാള്‍ എങ്ങനെ ക്രിമിനലാകും. അങ്ങനെയാണെങ്കില്‍ കൊലപാതകത്തില്‍ അടക്കം പ്രതികളായ സരിന് ശശിയും സന്തോഷും കൊടുംക്രിമിനലുകളാണെന്നാണ് സംഘപരിവാര്‍ നേതാക്കള്‍ പയ്യന്നൂരില്‍ നടന്ന കൂട്ടായ്മയില്‍ പ്രസംഗിച്ചത്.
ആര്‍എസ്എസ് പയ്യന്നൂര്‍ നഗര്‍ കാര്യവാഹായിരുന്ന സി.എം.വിനോദ് കുമാറിന്റെ കൊലപാതകക്കേസില്‍ പ്രതികളാണ് സരിന് ശശിയും പി.സന്തോഷും. കണ്ണൂരില്‍ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലും സരിന് പ്രതിയാണ്. ടി.പി.ചന്ദ്രശേഖരന് കൊലപാതകക്കേസിലെ മുഖ്യപ്രതി കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കേസ്, ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂരിലെ മനോജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിക്രമനെ ചികിത്സക്കും മറ്റും സുരക്ഷിത താവളം ഒരുക്കിക്കൊടുത്ത കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സരിന് ശശിയും പി.സന്തോഷും എന്നാണ് പൊതുയോഗത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.
ഗുരുതരമായ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സരിന് ശശിയെ അറസ്റ്റ് ചെയ്ത് നാടുകടത്താന്‍ തീരുമാനമെടുത്തത് സംഘപരിവാര്‍ അല്ലെന്നും ആഭ്യന്തര വകുപ്പാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. സ്വന്തം ചിറകിന് കീഴില്‍ ക്രിമിനലുകളെ സംരക്ഷിച്ച് സിപിഎം സംഘപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്.
ഡിസംബര്‍ 7 ന് ഒറ്റരാത്രിയില്‍ ഏഴു വീടുകള്‍ക്ക് നേരെ ബോംബാക്രമണം നടത്തി പയ്യന്നൂര്‍ നിവാസികളെ ഭയചകിതരാക്കിയ സിപിഎം ആലക്കാട്ടെ സംഘപ്രവര്‍ത്തകനായ ബിജുവിന്റെ തൊട്ടടുത്ത പറമ്പില്‍ നടന്ന ബോംബ് സ്ഫോടനത്തെ ആധാരമാക്കി കള്ളക്കഥ മെനഞ്ഞുണ്ടാക്കിയ സിപിഎമ്മും ദേശാഭിമാനിയും അവര്‍ സംഭരിക്കുന്ന സ്ഫോടക വസ്തുക്കളുടെ മൊത്തക്കച്ചവടവും നിര്‍മാണവും മറച്ചുവെക്കുകയാണ് ചെയ്യുന്നതെന്നും ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യകാരി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: