കണ്ണൂര്‍: പാനുണ്ട പൊട്ടന്‍പാറയിലെ അംഗനവാടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മുന്ന് സിപിഎമ്മുകാര്‍ക്ക് മാരകമായി പരിക്കേറ്റ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ് ജില്ലാകാര്യകാരി ആവശ്യപ്പെട്ടു. സിപിഎമ്മുകാരായ ജിതിന്, അതുല്‍, ജീവന് എന്നിവര്‍ക്കാണ് മാരകമായി പരിക്കേറ്റത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ ഇരുകൈപ്പത്തികളും തകര്‍ന്ന നിലയിലാണ്. പാര്‍ട്ടി ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ജില്ലയില്‍ വ്യാപകമായി സംഘര്‍ഷം സൃഷ്ടിക്കാനുള്ള നേതൃത്വത്തിന്റെ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് പാനുണ്ടയിലെ ബോംബ് നിര്‍മ്മാണം. മാസങ്ങള്‍ക്ക് മുന്‍പ് ബിഎംഎസ് പ്രവര്ത്തകന് സുരേഷ്കുമാറിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത് പാനുണ്ടയില്‍ വെച്ചാണ്.
ജില്ലാ ഭരണകൂടം സിപിഎമ്മിന്റെ കയ്യിലെ കളിപ്പാവയായത് കാരണമാണ് സിപിഎം നിരന്തരം സംഘര്‍ഷങ്ങളുണ്ടാക്കുന്നത്. അതുകൊണ്ട് സ്ഫോടനം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തി ഗൂഡാലോചന പുറത്ത് കൊണ്ട് വരണമെന്നും കാര്യകാരി ആവശ്യപ്പെട്ടു. കാര്യകാരിയില്‍ സി.പി.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ലാ കാര്യവാഹ് കെ.പ്രമോദ്, കെ.ബി.പ്രജില്‍, കെ.സി.ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: