ഇരിട്ടി: പ്രഗതി സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന വിളംബരറാലി ഇരിട്ടിയില്‍ നടന്നു .രാവിലെ 9 മണിയോടെ പയഞ്ചേരി മുക്കില്‍ നിന്നും ആരംഭിച്ച റാലി ഇരിട്ടി പഴയ ബസ്സ് സ്റ്റാന്റ് നേരംപോക്ക് വഴി സര്‍ഗ്ഗോത്സവ വേദിയായ വള്ളിയാട് ഗ്രൗണ്ടില്‍ സമാപിച്ചു. ചെണ്ടമേളം, ബാന്റ് വാദ്യം, ശിങ്കാരിമേളം, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ റാലിക്ക് കൊഴുപ്പുകൂട്ടി.
തുടര്‍ന്ന് നടന്ന കായികമേളയുടെ ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്ലെയര്‍ ഇന്റര്‍നാഷണല്‍ ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ പ്രഗതി കോളേജ് പ്രിന്‍സിപ്പാള്‍ ശങ്കരന് പുന്നാട് അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി പ്രഗതി പ്രിന്‍സിപ്പാള്‍ വത്സന് തില്ലങ്കേരി, പയ്യാവൂര്‍ മാധവന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അഖിലേഷ് മാസ്റ്റര്‍ സ്വാഗതവും കിരണ്‍ നന്ദിയും പറഞ്ഞു.
അതേസമയം നാളെ നടക്കുന്ന ഫൈനല്‍ മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ സാഹിത്യ സാംസ്കാരിക സിനിമാമേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് പ്രഗതി ഭാരവാഹികള്‍ അറിയിച്ചു. പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ വാണിദാസ് എളയാവൂര് രാവിലെ 10മണിക്ക് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
11.30ന് പ്രശസ്ത സിനിമാതാരം ബാബുരാജ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഉച്ചക്ക് 2മണിക്ക് നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകന് വി.എം.വിനു, തിരക്കഥാകൃത്ത് റസാഖ് തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.
സമാപന ദിവസമായ ചൊവ്വാഴ്ച രാവിലെ 11മണിക്ക് പ്രമുഖ ഹാസ്യതാരവും ബഡായി ബംഗ്ലാവ് ഫെയ്മുമായ ധര്മ്മജന് ആന്റ് ടീം അവതരിപ്പിക്കുന്ന കോമഡി ഷോയും അരങ്ങേറും. ഈ ദിവസങ്ങളില്‍ വേറെയും വിശിഷ്ട വ്യക്തിത്വങ്ങളെ പ്രതീക്ഷിക്കുന്നതായി പ്രഗതി സര്‍ഗ്ഗോത്സവം കണ്‍വീനര്‍ എം.രതീഷ് മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ വത്സന് തില്ലങ്കേരി, ശങ്കരന് പുന്നാട് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: