കാഞ്ഞങ്ങാട്: കാസര് കോട് ജില്ലയിലെ സംഘചരിത്രത്തിലാദ്യമായി നടക്കുന്ന കാസര്‍കോട് റവന്യുജില്ലാ സാംഘിക് വിജയശക്തി സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംഗമം ഫെബ്രുവരി 1ന് കാസര്‍കോട് നടക്കും. മാസങ്ങള്‍ക്ക് മുമ്പേ നടന്ന ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായി. വിവിധ സംഘ താലൂക്കുകളില്‍ നിന്നായി കാല് ലക്ഷത്തോളം ഗണവേഷധാരികളായ സ്വയംസേവകരാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്. ഉളിയത്തടുക്ക, കുഡ്ലു, അണങ്കൂര്‍, ചെര്‍ക്കള, നാലാംമൈല്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പഥസഞ്ചലനങ്ങള്‍ പുറപ്പെടുക. ഉച്ചകഴിഞ്ഞ് 2.45ന് പഥസഞ്ചലനങ്ങള്‍ പുറപ്പടും. 4.45 ഓടെ പൊതുസമ്മേളനം ആരംഭിക്കും. ഇതിനോടകം ഇരുപതിനായിരത്തോളം സ്വയംസേവകര്‍ ഗണവേഷം തയ്യാറാക്കി സാംഘിക്കിനായി തയ്യാറെടുത്തുക്കഴിഞ്ഞു.
വിജയശക്തിസംഗമത്തിന് മുന്നോടിയായി കാസര്‍കോട്, ഹൊസ്ദൂര്‍ഗ് താലൂക്കുകളില്‍ പഥസഞ്ചലനങ്ങളും സാംഘികും നടന്നു കഴിഞ്ഞു. പരിപാടിയോടനുബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും വെബ്സൈറ്റിലൂടെ പ്രവര്‍ത്തകര്‍ക്ക് എത്തിക്കാനും അറിയാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനെ ചരിത്രസംഭവമാക്കി മാറ്റാനുള്ള അക്ഷീണ പ്രവര്‍ത്തനത്തിലാണ് മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍. സ്വയംസേവകര്‍ വളരെ ആവേശത്തോടു കൂടിയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. 25000 പേരുടെ പഥസഞ്ചലനം ഇതിനോടകം തന്നെ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്.
ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പ്രാന്ത കാര്യവാഹ് പി.ഗോപാലന് കുട്ടി മാസ്റ്റര്‍, പ്രാന്ത ശാരീരിക് പ്രമുഖ് ഒ.കെ.മോഹനന്, വിഭാഗ് പ്രചാരക് ഗോപാലകൃഷ്ണന്, വിഭാഗ് കാര്യവാഹ് വി.ശശിധരന്, കര്‍ണാടക ക്ഷേത്ര സേവാ പ്രമുഖ് ഗോപാല്‍ ചെട്ടിയാര്‍, താലൂക്ക് സംഘചാലക് ദിനേശന് മഠപ്പുര തുടങ്ങിയവര്‍ യോഗം ചേര്‍ന്ന് അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. കമ്മ്യൂണിസ്റ്റ് കോട്ടയില്‍ നിന്നു പോലും ഗണവേഷധാരികളായ യുവാക്കള്‍ പഥസഞ്ചലനത്തിലും സാംഘിക്കിലും പങ്കെടുക്കുന്നു എന്നുള്ളതും വിജയശക്തി സംഗമത്തിന്റെ പ്രത്യേകതയാണ്. ജില്ലയിലെ മുക്കിലും മൂലയിലും അലതല്ലുന്ന ആവേശത്തോടെയാണ് പരിപാടിയുടെ വിജയത്തിനായുള്ളപ്രവര്ത്തനങ്ങള് ഊര്‍ജിതമായി നടന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: