കൊച്ചി: ബിജെപി കൊച്ചി നിയോജകമണ്ഡലത്തിലെ ബീച്ച് റോഡ് ഏരിയയില്‍നിന്ന് അഞ്ഞൂറോളം പേര് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ പുതിയതായി ചേര്‍ന്നവര്‍ക്കുള്ള അംഗത്വവിതരണവും നയവിശദീകരണ സമ്മേളനവും ബീച്ച് റോഡ് സെന്റ് വിന്‍സന്റ് ഡിപോള്‍ സൊസൈറ്റി ഹാളില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ബിജെപി കൊച്ചി മണ്ഡലം പ്രസിഡന്റ് എന്‍. എസ്. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി. ജെ. തോമസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാമള എസ്.പ്രഭു, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. വി. സാബു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. പി. ശങ്കരന്‍കുട്ടി, ജില്ലാ വൈസ് പ്രസിഡന്റ് ടി. പി. മുരളീധരന്, കെ. ശശിധരന് മാസ്റ്റര്‍, എന്‍. എല്‍. ജയിംസ്, പി. ഡി. പ്രവീണ്‍, സി. സി. ശ്രീവല്സന്, വിജയചന്ദ്രമേനോന്‍, ജോര്‍ജ് തൈക്കൂട്ടത്തില്‍, വിമല രാധാകൃഷ്ണന്, കെ. കെ. മുരളീധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: