ന്യൂദല്‍ഹി: ശശി തരൂരിനെ അനുകൂലിച്ച് സുനന്ദയുടെ കുടുംബം. സുനന്ദ പുഷ്കര്‍ തരൂരുമൊത്തുള്ള വിവാഹ ജീവിതത്തില്‍ സന്തുഷ്ടയായിരുന്നെന്ന് സുനന്ദയുടെ സഹോദരന്റെ മൊഴി. ശരീരികമര്ദ്ദനം ഏറ്റതായി സുനന്ദ പരാതി പറഞ്ഞിട്ടില്ലെന്നും ഐപിഎല്‍ ട്വിറ്റര്‍ വിവാദങ്ങളില്‍ സുനന്ദ അസ്വസ്ഥയായിരുന്നെന്നും സുനന്ദയുടെ സഹോദരന് മൊഴി നല്കി.
അതിനിടെ സുനന്ദയ്ക്ക് ലൂപ്പസ് രോഗമുണ്ടായിരുന്നതായി സുനന്ദയുടെ മകന് ശിവ് മേനോനും മൊഴി നല്കി. ചികിത്സയുടെ ഭാഗമായി ധാരാളം മരുന്നുകള്‍ സുനന്ദ കഴിച്ചിരുന്നതായും സുനന്ദയുടെ മകന് ശിവ് മേനോന് മൊഴിയില്‍ വ്യക്തമാക്കി.
അതേസമയം സുനന്ദ പുഷ്കര്‍ സുഖമില്ലാതെ മുറിയില്‍ കിടക്കുന്നത് കണ്ടിട്ടും അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശശി തരൂര്‍ തയ്യാറായില്ലെന്ന് തരൂരിന്റെയും സുനന്ദയുടെയും കുടുംബസുഹൃത്ത് സഞ്ജയ് ദേവന് പറഞ്ഞു.
ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനു പകരം ഡോക്ടറെ മുറിയിലേക്ക് വിളിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സുനന്ദയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തോട് ആണ് ദേവന് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: