ചെറുപുഴ: പെരിങ്ങോം മേഖലയില്‍ ഇരുട്ടിന്റെ മറവില്‍ സിപി എം അഴിഞ്ഞാട്ടവും അക്രമണവും. ബിജെ പി പ്രവര്‍ത്തകന്റെ വീടാക്രമിച്ച് ഓട്ടോറിക്ഷ കത്തിച്ചു. തവിടിശ്ശേരിയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് പി.തമ്പാന്റെ വീടിന് നേരെയാണ് ആക്രമണം നടത്തിയത്. മാരകയാധുവുമായി എത്തിയ സംഘം വീട്ടുമുറ്റത്ത് നില്ത്തിയിട്ട കെ.എല്‍. 59 ബി. 9703 നമ്പര്‍ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു. ഓട്ടോയില്‍ പെട്രോള്‍ ഒഴിച്ചശേഷം കത്തിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണരുമ്പോഴേക്കും തീ പടര്‍ന്നിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമാ യും കത്തിനശിച്ചു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ല് തകര്‍ത്തു.
സംഭവവുമായി ബന്ധപ്പെട്ട് വിജയന്, രാജു എന്നീ രണ്ട് സിപിഎം പ്രവര്‍ത്തകരെ പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പും ഇയാളുടെ വീട്ടമുറ്റത്ത് നിര്‍ത്തിയിട്ട അയല്‍ വാസിയുടെ ബൈക്ക് അഗ്നിക്കിരയാക്കിയിരുന്നു. സിപിഎം കോട്ടയായ തവിടിശ്ശേരിയില്‍ ബിജെപി ശക്തമാകുന്നതില്‍ വിറളി പൂണ്ട സിപിഎം നേതൃത്വം നാട്ടില്‍ ആകമണം അഴിച്ച് വിട്ട് നാടിന്റ സമാധാന അന്തരീക്ഷം തകര്‍ക്കുയാണെന്ന് ബിജെപി മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പെരിങ്ങോം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിഎംഎസ് പ്രവര്‍ത്തകന്റെ ഓട്ടോറീക്ഷ കത്തിച്ചതില്‍ പ്രതിഷേധിച്ച് പെരിങ്ങോം ടൗണില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ തെഴിലാളികള്‍ പണിമുടക്കി. വിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈഎസ്പി എ.സുരേന്ദ്രന്, ആലക്കോട് സി.ഐ. എ.വി ജോണ്‍, പയ്യന്നൂര്‍ എസ്.ഐ ഇ.കെ.ഷിജു, പഴയങ്ങാടി എസ്.ഐ അനില്‍കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: