ഓച്ചിറ: ക്ഷേത്രവക വസ്തുക്കളും സമ്പത്തുക്കളും സംരക്ഷിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് അഖിലകേരള തന്ത്രിമണ്ഡലം വാര്‍ഷികപൊതുയോഗം ആവശ്യപ്പെട്ടു.
ക്ഷേത്രവകയായി ലഭിക്കുന്ന സമ്പത്തെല്ലാം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കുമാത്രമേ വിനിയോഗിക്കാവുയെന്നും അന്യാധീനപ്പെട്ടു കിടക്കുന്ന വസ്തുവകകള്‍ തിരികെയെടുക്കുവാനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ക്ഷേത്രവികസനം ശരിയായ രീതിയില്‍ നടക്കുവാന്‍ ഉപദേശകസമിതികളില്‍ രക്ഷാധികാരിയായി തന്ത്രിയെ തീരുമാനിക്കണമെന്നും ദേവന്റെ വകയായി ലഭിക്കുന്ന സമ്പത്ത് വകമാറി ചെലവഴിക്കുന്നത് ധര്‍മ്മച്യുതിക്ക് ഇടവരുത്തുമെന്നും ക്ഷേത്രങ്ങളില്‍ തന്ത്രിമഠം, ശാന്തിമഠം, എന്നിവ ഉണ്ടാകേണ്ടത് ശരിയായ ആചാരങ്ങള്‍ക്ക് വേണ്ടതാണെന്നും ഇതില്ലാത്ത ക്ഷേത്രങ്ങളില്‍ പുനസ്ഥാപിക്കുവാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓച്ചിറ വലിയകുളങ്ങര ഓണാട്ട് ഭഗവതി ക്ഷേത്രഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ ശതാഭിഷിക്തനായ മുന്‍ ന്യായാധിപന് തോട്ടത്തില്‍ ഇല്ലത്ത് ദിവാകരന് നമ്പൂതിരി, കഥകളി ചുട്ടി വിദഗ്ധന്‍ പച്ചംകുളത്തില്ലത്ത് എന്‍.ശങ്കരന് നമ്പൂതിരി എന്നിവരെ ആദരിച്ചു.
സംസ്ഥാനപ്രസിഡന്റ് ക്ടാക്കോട്ടില്ലത്ത് എന്‍.നീലകണ്ഠന് പോറ്റി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍സെക്രട്ടറി മുഖത്തല നീലമന വൈകുണ്ഠം ഗോവിന്ദന് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാര്‍ നീലമന പ്രൊഫ.വി.ആര്.നമ്പൂതിരി അനുഗ്രഹപ്രഭാഷണവും ഹോരക്കാട്ട് കേശവന് നമ്പൂതിരി, ദിവാകര്‍ രാജര്, വാഴയില്‍ മഠം വി.എസ്.വിഷ്ണുനമ്പൂതിരി, പൂതക്കുളം സന്തോഷ് നമ്പൂതിരി, മുഖത്തല മനോജ് ശര്‍മ്മ, തോട്ടത്തില്‍ അഡ്വ.ശ്രീകുമാരന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. സുരേഷ് പോറ്റി സ്വാതവും ട്രഷറര്‍ മാധവപ്പള്ളി രാധാകൃഷ്ണന് നമ്പൂതിരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: