കരുനാഗപ്പള്ളി: ലീഗല്‍ മെട്രോളജി ഓഫീസില്‍ പുറത്തുനിന്നുമെത്തുന്ന ഏജന്റ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കച്ചവടക്കാരില്‍ നിന്നും വിവിധ പേരുകളില്‍ പണം വാങ്ങുന്നതായി കച്ചവടക്കാരും ഓട്ടോതൊഴിലാളികളും പരാതിപ്പെടുന്നു.
ത്രാസുകള്‍ പുതുക്കുന്നതിന് ഒരു നിശ്ചിത തുക ഓഫീസില്‍ അടയ്ക്കണം. ഓഫീസറുടെ നേതൃത്വത്തില്‍ ഏജന്റ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സ്ഥാപനത്തില്‍ എത്തിയാലും ഒരു നിശ്ചിത തുക അടയ്ക്കണം. പ്രസ്തുത തുക സര്‍ക്കാര്‍ തീരുമാനിച്ചതാണ്. 200 ഗ്രാം മുതല്‍ മുകളിലോട്ട് നൂറുകിലോ ഭാരം വരെയുള്ള ഇലക്ട്രോണിക് ത്രാസുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഓട്ടോകളുമാണ് പുതുക്കാന്‍ എത്തുകയോ നേരിട്ടെത്തി രജിസ്റ്റര്‍ രേഖപ്പെടുത്തുകയോ ചെയ്തുവരുന്നത്.
ലീഗല്‍ മെട്രോളജി ഓഫീസില്‍ നിന്നും ഓഫീസറും ജീവനക്കാരും ഏജന്റും വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും മറ്റ് ചെറുകിടസ്ഥാപനങ്ങളിലും നേരിട്ടെത്തി പരിശോധിച്ച് മുദ്രവക്കുകയും ആവശ്യമായ അറ്റകുറ്റപണികളും മറ്റും ഓഫീസറുടെ സാന്നിധ്യത്തില്‍ 18 വര്‍ഷമായ ഓഫീസില്‍ നേരിട്ട്ഏജന്സി പണി ചെയ്തുവരുന്ന ഏജന്റിനെ കൊണ്ട് ചെയ്യിക്കാറുണ്ടെന്ന് വ്യാപാരിവ്യവസായി ഉടമകളും മറ്റ് കച്ചവടക്കാരും പറയുന്നു.
ഓരോ ത്രാസിനും മറ്റ് ഉപകരണങ്ങള്‍ക്കും ഏജന്റ്് മുദ്രവച്ചു നല്‍കുന്നതിന് 350 രൂപ വീതം വാങ്ങുന്നു. ഇത്തരത്തില്‍ നൂറുകണക്കിന് കച്ചവടക്കാരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും വാങ്ങുന്ന തുക വീതം കച്ചവടക്കാര്‍ ആരോപിക്കുന്നു. കൂടാതെ ത്രാസുകളും മറ്റ് ഉപകരണങ്ങളും പെയിന്റ് ചെയ്യുന്നതിനും അറ്റകുറ്റപ്പണികള്‍ ചെയ്തുകൊടുക്കുന്നതിനും ഏജന്റ് പ്രത്യേക തുക വാങ്ങുന്നു.
വര്‍ഷങ്ങളായി ഓഫീസിനകത്ത് പ്രവേശിച്ച് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ജീവനക്കാരുടെ സാന്നിധ്യത്തില്‍ ഏജന്റിന് ഒരു ജീവനക്കാരനെ പോലെ ഓഫീസിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തു ചെയ്യാനുള്ള അധികാരം ആരു നല്‍കിയെന്ന് കച്ചവടക്കാര്‍ ചോദിക്കുന്നു.
കച്ചവടക്കാരില്‍ നിന്നും ഓട്ടോ ഉടമകളില്‍ നിന്നും വന്‍തുക കമ്മീഷനും കൂലിയും വാങ്ങുന്ന ഏജന്റിനെ ഓഫീസില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: