കൊച്ചി: ഇന്ത്യയുടെ ആദ്യ ഹൈസ്പീഡ് റൂറല്‍ ബ്രോഡ്ബാന്റ് നെറ്റ്വര്‍ക്ക് ഇടുക്കി ജില്ലയില്‍. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് പദ്ധതി കമ്മീഷന് ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.
സമ്പൂര്‍ണമായ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നത്തിലേക്കുള്ള സുപ്രധാനമായൊരു കാല്‍വയ്പ്പാണ് ഈ പദ്ധതി. നാഷണല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് (ദേശീയ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല-എന്‍ഒഎഫ്എന്‍) ഗ്രാമീണ മേഖലയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ നെറ്റ്വര്ക്കുകളിലൊന്നാണ്.
ഇന്ത്യയിലെ 2.5 ലക്ഷം ഗ്രാമ പഞ്ചായത്തുകളെ ബ്രോഡ്ബാന്റ് ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് വഴി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇടുക്കി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും എന്‍ഒഎഫ്എന്‍ മുഖേന ബന്ധപ്പെടുത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: