കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വ്വേദ അലോപ്പതി ഇന്റഗ്രേറ്റഡ് മെഡിസിന് സെന്റര്‍ അമ്യത യൂണിവേഴ്സിറ്റിയുടെ കീഴില്‍ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തുടങ്ങും.
ഗവേഷണം, അലോപ്പതി രോഗികളുടെ ആരോഗ്യ സംരക്ഷണം, ആയുര്‍വ്വേദം, യോഗ എന്നീ വിഷയങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുള്ള പഠന കേന്ദ്രമാണ് അമൃത യൂണിവേഴ്സിറ്റിയുടെ കീഴില്‍ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തുടങ്ങുന്നത്. ഇന്ത്യയിലെ പരമ്പരാഗതമായ വൈദ്യശാസ്ര്തചികിത്സയും, ആയുര്‍വേദ ചികിത്സയും, സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് രോഗം മുന്‍കൂട്ടി കണ്ടുപിടിച്ചു ചികിത്സിക്കുന്ന ആധുനിക മെഡിക്കല്‍ സയന്‍സസും സമന്വയിപ്പിച്ചു കൊണ്ടുള്ളസെന്ററാണ് ഇന്റഗ്രേറ്റഡ് മെഡിസിന്.
അമൃത യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അമൃത സ്കൂള്‍ ഓഫ് ആയുര്‍വേദ, ആയുര്‍വേദ ഹോസ്പിറ്റല്‍,അമൃത സ്കൂള്‍ ഓഫ് ബയോ ടെക്നോളജി, അമൃത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസസ് ആന്റ് റിസര്‍ച്ച് സെന്റര്‍, അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്റ് മോളിക്യുലര്‍ മെഡിസിന്, അമൃത സ്കൂള്‍ ഓഫ് ഫാര്‍മസി എന്നീ വിഭാഗങ്ങള്‍ ഇന്റഗ്രേറ്റഡ് മെഡിസിന് സെന്ററിന്റെ പഠന ഭാഗമാകും.
ആരോഗ്യസംരക്ഷണ മേലയില്ആയുര്വ്വേദത്തിനും യോഗയ്ക്കുംപ്രാധാന്യം നല്കി അതിനെ ഇന്ത്യയിലെ പ്രധാന വീഥിയില്‍ എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നു അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേം നായര്‍ പറഞ്ഞു
ഗവേഷണവും പഠനവും കൂടാതെ, സംയുക്ത ആരോഗ്യ സംരക്ഷണ മേലകളെക്കുറിച്ച് വിവിധ നിലവാരത്തിലുള്ള പരിശീലനം നല്‍കുന്നതിനുള്ള മാര്‍ഗ്ഗ രേഖകള്‍ ഇന്റഗ്രേറ്റഡ് മെഡിസിന് സെന്ററില്‍ നിന്നും ലഭിക്കും. വിവിധശാഖകളായ നണ്-ഫാര്‍മകോളജിക്കല്‍, നണ്-ടെക്നിക്കല്‍ ഹീലിങ്ങ്, സൈക്കോളജിക്കല്‍ ഇന്റര്‍വെന്‍ഷന്‍, ബിഹേവിയേറല് തെറാപ്പി, ആയുര്‍വേദം, യോഗ, ആധുനിക മെഡിക്കല്‍ ശാകളിലുള്ള ഫിസിഷ്യന്മാരുമായി ബോധവല്‍ക്കരണം, ഗവേഷണ മേഖലകളായ മെഡിസിനല്‍ പ്ലാന്റ് റിസര്‍ച്ച്, ഡ്രഗ് സ്റ്റാന്ഡറൈസേഷന് റിസര്‍ച്ച്,ഫാര്‍മക്കോളജി റിസര്‍ച്ച്, പ്രി ക്ലിനിക്കല്‍ സേഫ്റ്റി, ടൊക്സിസിറ്റി,ബയോളജിക്കല്‍ ആക്റ്റിവിറ്റി, ലിറ്ററി റിസര്‍ച്ച് ആന്റ് ഡോക്യുമെന്റേഷന്, നാനോ ടെക്നോളജി ആന്റ് ആയുര്‍വേദ റിസര്‍ച്ച്, ട്രൈബല്‍ ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച്,ഹെല്‍ത്ത് കെയര്‍ സെര്‍വീസസ്, ഇന്‍ഫോര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍, ക്ലിനിക്കല്‍ റിസര്‍ച്ച് എന്നിവയും ഈ പഠനത്തിന്റെ ഭാഗമാകും. ഇന്റഗ്രേറ്റഡ് ഓണ്‍ കോളജിയെക്കുറിച്ചുള്ള ഗവേഷണവും, പഠനവും, പരിശീലനവും വികസനവും ഇതു ലക്ഷ്യമിടുന്നുണ്ട്.
ആയുര്‍വേദ മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതില്‍ ഈ പഠന കേന്ദ്രം പ്രധാന ഭാഗമാകും. ഇന്ത്യയിലെ ജൈവ വൈവിധ്യമാര്‍ന്ന അപൂര്‍വ്വ ആയുര്‍വേദ സസ്യങ്ങളെ ക്യഷിയിലൂടെ വര്‍ദ്ധിപ്പിക്കുന്നതിനും, ജൈവ ക്യഷിയിലൂടെ ആയുര്‍വേദ സസ്യങ്ങളുടെ ഗുണം വര്ദ്ധിപ്പിക്കുനതിനും, ആയുര്‍വേദ ചെടികള്‍ ക്യഷി ചെയ്യുന്നതിനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും,ചെറുകിട നിര്‍മ്മാണ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഗ്രാമീണരെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: