കോഴിക്കോട്: നാദാപുരത്തിനടുത്ത് കല്ലാച്ചിയില്‍ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം. സ്റ്റേഷനറി കട കത്തി നശിച്ചു. ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീ പടര്‍ന്നത്. ആളപായമില്ല. ചേലക്കാട് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും സ്റ്റേഷനറി കട പൂര്‍ണ്ണമായും കത്തി നശിച്ചു.
മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. സമീപത്തെ സ്റ്റുഡിയോയിലേക്കും ബിഎംഎസ് നാദാപുരം താലൂക്ക് കമ്മിറ്റി ഓഫീസിലേക്കും തീ പടര്‍ന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അപകടത്തിനിടയാക്കിയതെന്ന് സംശയമുണ്ട്. അതേസമയം സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്ന സംശയത്തിലാണ് വ്യാപാരികള്‍
ആറ് മാസത്തിനിടെ മൂന്നാം തവണയാണ് നാദാപുരം കല്ലാച്ചി മേഖലകളില്‍ വ്യാപാരസ്ഥാപനങ്ങളില്‍ തീപിടുത്തമുണ്ടാകുന്നത്. മൂന്ന് തവണയും ആളപായമുണ്ടായില്ലെങ്കിലും വലിയ തോതില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇത് പ്രദേശത്ത് ആശങ്ക പരത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം വേണമെന്ന നിലപാടിലാണ് വ്യാപാരികളും നാട്ടുകാരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: