തിരുവനന്തപുരം: മദ്യ നയത്തില്‍ സര്‍ക്കാറിന്റെ തീരുമാനങ്ങളോടു വിയോജിപ്പ് തുടരുന്നുവെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. മദ്യനയത്തിലെ വിയോജിപ്പ് നിലനില്‍ക്കെ തന്നെ പാര്‍ട്ടിയും സര്‍ക്കാരും ഒന്നിച്ച് മുന്നോട്ട് പോവുമെന്നും സുധീരന് പറഞ്ഞു.
കെപിസിസി സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂട്ടിയ ബാറുകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ ആരംഭിച്ചതിനോട് നേരത്തെതന്നെ കെപിസിസി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളതാണെന്നും അത് ഇപ്പോഴുമുണ്ടെന്നും സുധീരന് വ്യക്തമാക്കി.
തനിക്കു പറയാനുള്ള കാര്യങ്ങളെല്ലാം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. പുതിയ കാര്യം പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തിലെ തീരുമാനങ്ങളാണ്. അതാണ് ഇപ്പോള്‍ അറിയിച്ചത് സുധീരന് പറഞ്ഞു. മദ്യം നയം സംബന്ധിച്ച മറ്റു ചോദ്യങ്ങളോടു പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
ദേശീയ ഗെയിംസ് സംബന്ധിച്ച് ഉത്തരവാദപ്പെട്ട പല സ്ഥലങ്ങളില്‍നിന്നും അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമുണ്ടായിട്ടുണ്ട്. കേരളത്തിന് അഭിമാനകരമായി നാഷണല്‍ ഗെയിംസ് നടത്തണം. ഇതിനു സര്‍ക്കാറിന്റെ എല്ലാ പരിശ്രമങ്ങള്‍ക്കും കെപിസിസിയുടെ പിന്തുണയുണ്ട്. ഉയര്‍ന്നു വന്നിട്ടുള്ള വിമര്‍ശനങ്ങള്‍ കണക്കിലെടുത്ത്, പരിഹാരമുണ്ടാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നു സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി ഇതിനു യോഗത്തില്‍ ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട് സുധീരന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: