കുന്നത്തൂര്‍: ഹിന്ദുഐക്യവേദി കുന്നത്തൂര്‍ താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ ദൈവദശക രചനാശതാബ്ദി ആഘോഷം സംഘടിപ്പിക്കും. എട്ടിന് വൈകിട്ട് അഞ്ചിന് പതാരം കുഴിയത്ത് ജംഗ്ഷനില്‍ വച്ച് കൂടുന്ന ആഘോഷസമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാനഅദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
ഐക്യവേദി താലൂക്ക് ജനറല്‍സെക്രട്ടറി മുതുപിലാക്കാട് രവി അദ്ധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി താലൂക്ക് സെക്രട്ടറി ശ്രീലയം ശ്രീനിവാസന്, ആര്‍എസ്എസ് ഗ്രാമജില്ലാകാര്യവാഹ് ആര്.സുജിത്, ഹിന്ദുഐക്യവേദി സംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി, ജില്ലാസെക്രട്ടറിമാരായ പി.എസ്.ഗോപകുമാര്‍, ടി.രാജന് താലൂക്ക് നേതാക്കളായ കെ.കരുണാകരന്‍നായര്‍, ആര്.രാജീവ്, ഡി.എസ്.കുറുപ്പ് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: