ഹരിപ്പാട്: ഭദ്രകാളിയെ അധിക്ഷേപിച്ച് സിപിഎം സ്ഥാപിച്ച കോലംമാതൃകയിലുള്ള പ്രചരണ ബോര്‍ഡ് പട്ടാപ്പകല്‍ നാട്ടുകാര്‍ തീയിട്ടു നശിപ്പിച്ചു. കാഞ്ഞൂര്‍ ദേവീക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഫെബ്രുവരില്‍ ആലപ്പുഴയില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എന്‍ടിപിസി ജങ്ഷനില്‍ സ്ഥാപിച്ച കോലം മാതൃകയിലുള്ള പ്രചരണ ബോര്‍ഡാണ് തീയിട്ടു നശിപ്പിച്ചത്. സിപിഎം ചേപ്പാട് വെട്ടികുളങ്ങര ബ്രാഞ്ച് സ്വാഗത സംഘമാണ് ബോര്‍ഡ് സ്ഥാപിച്ചത്. ദേവീ പ്രീതിക്കായാണ് ഭക്തര്‍ കോലം ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഓണാട്ടുകരയുടെ പരമ്പരാഗതമായ കോലംസമര്പ്പണം കാഞ്ഞൂരമ്മയ്ക്ക് ഭക്തര്‍ സമര്‍പ്പിച്ചത്. ഇതിന് ആധിക്ഷേപിച്ചാണ് സിപിഎം പ്രചരണ ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനെതിരെ പ്രദേശത്തും ക്ഷേത്രത്തില്‍ എത്തിയ ഭക്തരും രംഗത്തെത്തിയിരുന്നു.
10 അടി ഉയരമുള്ള കോലം തെര്‍മ്മോകോള്‍ മാതൃകയിലുള്ള പ്ലാസ്റ്റിക് ഷീറ്റിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ആന, ഭദ്രകാളി തുടങ്ങിയ ചിത്രങ്ങള്‍ പെയിന്റ് ഉപയോഗിച്ച് വരച്ച കോലത്തിന്റെ മദ്ധ്യഭാഗത്ത് തെര്‍മ്മോക്കോളില്‍ സിപിഎമ്മെന്നും ഏറ്റവും മുകളില്‍ അരിവാള്‍ ചുറ്റികയും അടിയില്‍ ചുവപ്പ് തുണിയിലുള്ള ബാനറും പതിച്ച് ഹൈന്ദവ വിശ്വസങ്ങളെ ആധിക്ഷേപിക്കുകയാണ് സിപിഎം നടത്തിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കരിലകുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: