തൃശൂര്‍;കേരള ലളിതകലാ അക്കാദമി ചെയര്‍മാനായി പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള ചുമതലയേറ്റു. കെ.എ. ഫ്രാന്‍സിസ് രാജിവെച്ച ഒഴിവിലാണ് കാട്ടൂര്‍ നാരായണപിള്ള ചെയര്‍മാനായി നിയമിക്കപ്പെട്ടത്.
തിരുവനന്തപുരം കോളേജ് ഒഫ് ഫൈന്‍ ആര്‍ട്സിലെ പെയിന്റിംഗ് വിഭാഗം പ്രൊഫസറായും തുടര്‍ന്ന് അവിടെ പ്രിന്സിപ്പലുമായിരുന്ന് വിരമിച്ചതിനുശേഷം കേരള ലളിതകലാ അക്കാദമിയില്‍ വൈസ് ചെയര്‍മാനായി തുടരുകയായിരുന്നു കാട്ടൂര്‍ നാരായണപിള്ള.
ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ പെയിന്റിംഗ് ഫാക്കല്‍ട്ടിയില്‍ റീഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി, രാജസ്ഥാന് ലളിതകലാ അക്കാദമി, മദിരാശിയിലെ യംഗ് പെയിന്റേഴ്സ് അസോസിയേഷന് എന്നിവയില്‍ നിന്നും അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഏഴുതവണ സ്വന്തം ചിത്രങ്ങളുടെ ഏകാംഗപ്രദര്‍ശനം നടത്തിയിട്ടുണ്ട്.
ചിക്കാഗോ സന്ദര്‍ശിച്ച് 2002ല്‍ കാട്ടൂര്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ നാഷണല്‍ കലാപ്രദര്‍ശനം, ഭോപ്പാലില്‍ നടന്ന രണ്ടാം ബിനാലേ പ്രദര്‍ശനം തുടങ്ങി അന്‍പതിലധികം മേജര്‍ പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഗവേഷണ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ചിത്രകലയെ സംബന്ധിച്ച മൂന്ന് പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: