തൃശൂര്‍: സംസ്ഥാനത്തെ ആയൂര്‍വേദ സമൂഹവും ബിജെപി ഇന്‍ഡസ്ട്രിയല്‍ സെല്ലും സംയുക്തമായി നടത്തുന്ന വിഷന്‍ ആയൂര്‍വേദ 2020 പരിപാടി ഇന്ന് തൃശൂര്‍ അശോക ഇന്നില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് കേന്ദ്ര മന്ത്രി ശ്രീപാദ് യെശോ നായ്ക് ഉദ്ഘാടനം ചെയ്യും.
സി.എന്‍. ജയദേവന് എം.പി. അധ്യക്ഷത വഹിക്കും. കോയമ്പത്തൂര്‍ ആര്യവൈദ്യശാലയിലെ ഡോ. പി.ആര്. കൃഷ്ണകുമാര്‍ ആമുഖ പ്രഭാഷണം നടത്തിയതിനു ശേഷം വിഷന്‍ ഫോര്‍ ആയൂര്‍വേദ 2020 രേഖ മന്ത്രിക്ക് കൈമാറും.
സംസ്ഥാനത്തെ ആയൂര്‍വേദ കോളേജുകളില്‍ നിന്ന് ആദ്യവര്‍ഷ പരീക്ഷയ്ക്ക് മികച്ച മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കും നല്ല ചികിത്സകനും വി.പി. സിദ്ധന്റെ പേരില്‍ എവിഎ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് വിതരണം ചെയ്യും.
പത്മഭൂഷണ്‍ ഇ.ടി. നാരായണന്‍മൂസ് മന്ത്രിയെ പൊന്നാട അണിയിക്കും. ബിജെപി ഇന്‍ഡസ്ട്രിയല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ഋഷി പല്‍പ്പു, ആരോഗ്യസര്‍വകലാശാല പ്രൊ. വൈസ് ചാന്‍സിലര്‍ ഡോ. സി. രത്നാകരന്, ടി.എസ്. പട്ടാഭിരാമന്, എം.ആര്. ഗോപാലകൃഷ്ണന്,ഡോ.ജി.കെ.സ്വാമി തുടങ്ങി ആയൂര്‍വേദ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ആയൂര്‍വേദ മെഡിസന് മാനുഫ്ക്ചേഴ്സ് ഓര്ഗനൈസേഷന്ജനറല് സെക്രട്ടറി ഡോ. സി.രാമനാഥന്,ഋഷിപല്പ്പു,ജോയിച്ചന്‍,കെ.പി.വില്‍സണ്‍,പി.ടി.എന്‍ വാസുദേവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: